എം​എം​സി​എ​യു​ടെ ഏ​ക​ദി​ന വി​നോ​ദ​യാ​ത്ര അ​വി​സ്മ​ര​ണീ​യ​മാ​യി
Monday, July 23, 2018 10:09 PM IST
മാ​ഞ്ച​സ്റ്റ​ർ: മാ​ഞ്ച​സ്റ്റ​ർ മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ ഏ​ക​ദി​ന വി​നോ​ദ​യാ​ത്ര പ​ങ്കെ​ടു​ത്ത​വ​ർ​ക്കെ​ല്ലാം മ​നം നി​റ​യെ സ​ന്തോ​ഷ​വും അ​തി​ലേ​റെ വി​ത്യ​സ്ത​മാ​യ ഒ​രു അ​നു​ഭ​വ​വു​മാ​യി മാ​റി. യു​കെ​യി​ലെ തി​ര​ക്കു​പി​ടി​ച്ച ജീ​വി​ത​ത്തി​നി​ടി​യി​ൽ മ​ന​സി​ന് കു​ളി​ർ​മ പ​ക​ർ​ന്ന്, മാ​ന​സി​ക പി​രി​മു​റു​ക്ക​ങ്ങ​ൾ​ക്ക് അ​വ​ധി കൊ​ടു​ത്ത്, ഭൂ​മി​ദേ​വ​ത ക​നി​ഞ്ഞ​നു​ഗ്ര​ഹി​ച്ച നോ​ർ​ത്ത് വെ​യി​ൽ​സി​ലെ അ​തി​മ​നോ​ഹ​ര​മാ​യ പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ​യു​ള്ള യാ​ത്ര കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും ഒ​രു​പോ​ലെ ആ​സ്വ​ദി​ച്ചു.

രാ​വി​ലെ വി​ഥി​ൻ​ഷോ സെ​ന്‍റ് ജോ​ണ്‍​സ് സ്കൂ​ളി​ന്‍റെ മു​ൻ​വ​ശ​ത്തു നി​ന്നും നൂ​റ്റി നാ​ൽ​പ​തോ​ളം പേ​ർ. അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളും കു​ട്ടി​ക​ളും, നാ​ട്ടി​ൽ നി​ന്നും എ​ത്തി​ച്ചേ​ർ​ന്ന മാ​താ​പി​താ​ക്ക​ൾ എ​ന്നി​വ​രോ​ടൊ​പ്പം ആ​രം​ഭി​ച്ച യാ​ത്ര ആ​ദ്യം ക്ലാ​ൻ​ബ​റീ​സ് എ​ന്ന സു​ന്ദ​ര​മാ​യ സ്ഥ​ല​ത്തേ​ക്കാ​യി​രു​ന്നു.

മ​ല​നി​ര​ക​ളും ത​ടാ​ക​ങ്ങ​ളും തു​ര​ങ്ക​വും റെ​യി​ൽ യാ​ത്ര​യും, ക​രി​ങ്ക​ൽ സ്ലേ​റ്റ് നി​ർ​മ്മാ​ണ ഫാ​ക്ട​റി​യും എ​ല്ലാ അ​ർ​ത്ഥ​ത്തി​ലും പ്ര​കൃ​തി സു​ന്ദ​ര​മാ​യ ക്ലാ​ൻ​ബ​റീ​സ് എ​ന്ന പ്ര​ദേ​ശ​ത്ത് രാ​വി​ലെ പ​ത്തോ​ടെ എ​ത്തി​ച്ചേ​ർ​ന്നു. ഓ​രോ ഗ്രൂ​പ്പും ത​ങ്ങ​ളു​ടെ ഇ​ഷ്ട​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് തി​രി​ച്ചു. ഏ​ക​ദേ​ശം ര​ണ്ടു വ​രെ ക്ലാ​ൻ​സീ​ന്‍റെ മ​നോ​ഹാ​രി​ത നു​ക​ർ​ന്ന ശേ​ഷം സ്വാ​ദി​ഷ്ട​മാ​യ ഉ​ച്ച​ഭ​ക്ഷ​ണ ശേ​ഷം അ​ടു​ത്ത സ്ഥ​ല​മാ​യ ബ്യൂ​മ​റീ​സ് ബീ​ച്ചി​ലേ​ക്ക് പു​റ​പ്പെ​ട്ടു.

എം​എം​സി​എ​യു​ടെ വി​നോ​ദ​യാ​ത്ര​യ്ക്ക് അ​ല​ക്സ് വ​ർ​ഗീ​സ്, ഹ​രി​കു​മാ​ർ പി.​കെ, ജ​നീ​ഷ് കു​രു​വി​ള, സ​ജി സെ​ബാ​സ്റ്റ്യ​റ്റ്യ​ൻ, സാ​ബു ചാ​ക്കോ, ജോ​ബി മാ​ത്യു, മോ​ന​ച്ച​ൻ ആ​ന്‍റ​ണി, ബി​ജു. പി.​മാ​ണി, റോ​യ് ജോ​ർ​ജ്, ജോ​ബി രാ​ജു തു​ട​ങ്ങി​വ​ർ നേ​തൃ​ത്വം കൊ​ടു​ത്തു. യാ​ത്ര​യി​ലും മ​റ്റു സൗ​ക​ര്യ​ങ്ങ​ളി​ലും പ​ങ്കെ​ടു​ത്ത​വ​രെ​ല്ലാ​വ​രും തി​ക​ഞ്ഞ സം​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി. മാ​ഞ്ച​സ്റ്റ​ർ മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ ഏ​ക​ദി​ന വി​നോ​ദ​യാ​ത്ര വി​ജ​യ​മാ​ക്കി​യ എ​ല്ലാ അ​സോ​സി​യേ​ഷ​ൻ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും ടീം ​എം​എം​സി​എ​യ്ക്ക് വേ​ണ്ടി സെ​ക്ര​ട്ട​റി ജ​നീ​ഷ് കു​രു​വി​ള ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

റി​പ്പോ​ർ​ട്ട്: അ​ല​ക്സ് വ​ർ​ഗീ​സ്