24 മണിക്കൂർകൊണ്ട് മൂന്നു കൊടുമുടികൾ കീഴടക്കിയ പ്രവാസി മലയാളി
Monday, July 23, 2018 9:19 PM IST
ല​ണ്ട​ൻ: സ്കോ​ട്‌‌ലൻഡി​ലെ ബെ​ൻ നെ​വീ​സ്, ഇം​ഗ്ല​ണ്ടി​ലെ സ്കൈ​ഫ​ൽ പൈ​ക്ക്, വെ​യി​ൽ​സി​ലെ സ്നോ​ഡോ​ണി​യ തു​ട​ങ്ങിയ മൂ​ന്നു കൊ​ടു​മു​ടി​ക​ൾ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ക​യ​റി​യി​റ​ങ്ങിയ അ​തി​ര​ന്പു​ഴ സ്വ​ദേ​ശി​യും ഇം​ഗ്ല​ണ്ടി​ൽ സ്ഥി​ര​താ​മ​സ​ക്കാ​ര​നു​മാ​യ സാ​ബു ചു​ണ്ട​ക്കാ​ട്ടി​ൽ ശ്രദ്ധേയനായി.

മൂ​ന്നു മ​ല​നി​ര​ക​ൾ ക​യ​റി ഇ​റ​ങ്ങു​ന്ന യു​കെ​യി​ലെ നാ​ഷ​ണ​ൽ ത്രീ ​പീ​ക്ക് ച​ല​ഞ്ച് ഇ​ദ്ദേ​ഹം ചാ​രി​റ്റി പ്രവർത്തനങ്ങൾ ക്കുള്ള മാർഗമാക്കി മാറ്റിയും മാതൃകയായി. സാ​ബു​വി​നൊ​പ്പം മ​റ്റു​സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന​തോ​ടെ മൊ​ത്തം 20 ല​ക്ഷ​ത്തോ​ളം രൂ​പ ഇ​വ​ർ സ​മാ​ഹ​രി​ച്ചു​ക​ഴി​ഞ്ഞു. ഈ തുക അ​ട്ട​പ്പാ​ടി​യി​ലെ​യും, ഇ​ട​മ​ല​ക്കു​ടി​യി​ലെ​യും, അ​ന്പൂ​രി​യി​ലെ​യും പാ​വ​പ്പെ​ട്ട ആ​ദി​വാ​സി​ക​ൾ​ക്ക് ഭ​ക്ഷ​ണ​വും, വ​സ്ത്ര​വും വാങ്ങി ന​ൽ​കു​ന്ന​തി​നാ​യി വി​നി​യോ​ഗി​ക്കുമെന്ന് സാബു ചുണ്ടക്കാട്ടിൽ അറിയിച്ചു.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ചയാ​ണ് ഇ​വ​രു​ടെ ത്രീ ​പീ​ക്ക് ച​ല​ഞ്ച് പൂ​ർ​ത്തി​യാ​യ​ത്. സ​മു​ദ്ര നി​ര​പ്പി​ൽ നി​ന്നും 4500 അ​ടി ഉ​യ​ര​ത്തി​ലു​ള്ള സ്കോ​ട്‌‌ലൻഡി​ലെ ഫോ​ർ​ട്ട് വി​ല്യം​സി​ന് അ​ടു​ത്തു​ള്ള ബെ​ൻ നെ​വീ​സ് മ​ല​നി​ര​യാ​ണ് ത്രീ ​പീ​ക്ക് ച​ല​ഞ്ചി​ലെ ഏ​റ്റ​വും സാ​ഹ​സി​ക​ത ഏ​റി​യ​ത്‌. വൈ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലു​മ​ണി​ക്കാ​ണ് മ​ല​ക​യ​റ്റം ആ​രം​ഭി​ച്ച​ത്.

കൊ​ടും വേ​ന​ലി​ലും ഈ ​മ​ല​മു​ക​ൾ മ​ഞ്ഞി​ൽ കു​ളി​ച്ചു നി​ൽ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു സാ​ബു പറയുന്നു. ഉ​യ​ര​ത്തി​ലേ​ക്ക് എ​ത്തു​ന്പോ​ൾ ശ​ക്ത​മാ​യ കാ​റ്റും ത​ണു​പ്പും വ​ർ​ധി​ച്ചു. പ്ര​തി​കൂ​ല​മാ​യ കാ​ലാ​വ​സ്ഥ​യെ ത​ര​ണം ചെ​യ്താ​ണ് സാ​ബു​വും സം​ഘ​വും ഈ ​കൊ​ടു​മു​ടി ക​യ​റ്റം പൂ​ർ​ത്തി​യാ​ക്കി​യ​ത്. ബെ​ൻ നെ​വീ​സ് മ​ല​നി​ര മാ​ത്രം ക​യ​റു​വാ​ൻ അ​ഞ്ചു മ​ണി​ക്കൂ​റും തി​രി​കെ ഇ​റ​ങ്ങാ​ൻ മൂ​ന്നു മ​ണി​ക്കൂ​റും വേ​ണം.ദു​ർ​ഘ​ട​മാ​യ ചെ​റുവ​ഴി​ച്ചാ​ലു​ക​ളി​ലൂ​ടെ സ​ഞ്ച​രി​ച്ചു​വേ​ണം മ​ല​മു​ക​ളി​ൽ എ​ത്തു​വാ​ൻ.​ മ​ല​യി​റ​ക്ക​മാ​യി​രു​ന്നു അ​തി​ലും ദു​ഷ്കരം.

രാ​ത്രി വൈ​കി മ​ല​യി​റ​ങ്ങി​യ ശേ​ഷം റോ​ഡു​മാ​ർ​ഗം 428 കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ചാ​ണ് ര​ണ്ടാ​മ​ത്തെ മ​ല​നി​ര ആ​യ സ്കൈ​ഫ​ൽ പൈ​ക്കി​ൽ എ​ത്തി​യ​ത്. സ​മു​ദ്ര നി​ര​പ്പി​ൽ നി​ന്നും 3208 അ​ടി ഉ​യ​ര​ത്തി​ലു​ള്ള ഈ ​കൊ​ടു​മു​ടി രാ​ത്രി​യു​ടെ അ​വ​സാ​ന യാ​മ​ങ്ങ​ളി​ലാ​ണ് ക​യ​റി ഇ​റ​ങ്ങി​യ​ത്. ഇ​രു​പ​ത്തി​നാ​ലു മ​ണി​ക്കൂ​റി​നു​ള്ളി​ൽ മൂ​ന്ന് മ​ല​നി​ര​ക​ളും ക​യ​റി ഇ​റ​ങ്ങേ​ണ്ട​തി​നാ​ലാ​ണ് രാ​ത്രി ഏ​റെ വൈ​കി​യും മ​ല ക​യ​റേ​ണ്ടി വ​ന്ന​ത്. സ്കൈ​ഫാ​ൽ പൈ​ക്കി​ൽ മ​ല​ക​യ​റു​ന്ന​തി​നു മൂ​ന്നു മ​ണി​ക്കൂ​റും ഇ​റ​ങ്ങു​ന്ന​തി​ന് ര​ണ്ടു മ​ണി​ക്കൂ​റു​മാ​ണ് വേ​ണ്ടി വ​രി​ക.

ഇ​വി​ടെ നി​ന്നും 340 കി​ലോ​മീ​റ്റ​ർ റോ​ഡു​മാ​ർ​ഗം സ​ഞ്ച​രി​ച്ചാ​ണ് വെ​യി​ൽ​സി​ലെ സ്നോ​ഡോ​ണി​യ​യി​ൽ എ​ത്തി​ച്ചേ​ർ​ന്ന​ത്. സ​മു​ദ്ര നി​ര​പ്പി​ൽ നി​ന്നും 3600 അ​ടി​ഉ​യ​ര​ത്തി​ലു​ള്ള ഈ ​മ​ല​നി​ര​യി​ൽ ക​യ​റി ഇ​റ​ങ്ങി​യ​ത് ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ്. ഇ​തോ​ടെ​യാ​ണ് ത്രീ ​പീ​ക്ക് ച​ല​ഞ്ച് പൂ​ർ​ത്തി​യാ​യ​ത്.

മ​ല​ക​യ​റ്റ​ത്തി​നു​ള്ള സ​മ​യ​വും യാ​ത്ര​യ്ക്കാ​യി വേ​ണ്ടി​വ​രു​ന്ന സ​മ​യ​വും ഉ​ൾ​പ്പെ​ടെ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്കു​ന്ന​താ​ണ് ത്രീ ​പീ​ക്ക് ച​ല​ഞ്ച് . 2100 കി​ലോ​മീ​റ്റ​ർ റോ​ഡു​മാ​ർ​ഗം സ​ഞ്ച​രി​ച്ചും 11,217 അ​ടിയുള്ള മൂ​ന്നു കൊ​ടു​മു​ടി​ക​ളി​ലു​മാ​യി ക​യ​റി ഇ​റ​ങ്ങി​യു​മാ​ണ് സാ​ബു ചു​ണ്ട​ക്കാ​ട്ടി​ൽ സാ​ഹ​സി​ക യാ​ത്ര പൂ​ർ​ത്തി​യാ​ക്കി​യ​ത്. സാ​ഹ​സി​ക​ത​യെ ഏ​റെ സ്നേ​ഹി​ക്കു​ന്ന സാ​ബു ക​ഴി​ഞ്ഞ വ​ർ​ഷം ചാ​രി​റ്റി​ക്ക് വേ​ണ്ടി ന​ട​ത്തി​യ ആ​കാ​ശചാ​ട്ടം ഏ​റെ ജ​ന ശ്ര​ദ്ധ ആ​ക​ർ​ഷി​ച്ചി​രു​ന്നു.

യു​കെ​യി​ലെ മാ​ഞ്ച​സ്റ്റ​റി​ൽ ആ​ണ് സാ​ബു കു​ടും​ബസ​മേ​തം താ​മ​സി​ക്കു​ന്ന​ത്.​ ന​ഴ്സാ​യ സ്മി​ത​യാ​ണ് ഭാ​ര്യ.​ നോ​യ​ൽ, എ​ഡ്വി​ൻ എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.