ഇളം വയലറ്റ് നിറത്തിൽ പുതിയ നൂറു രൂപ നോട്ടുകൾ
Friday, July 20, 2018 9:48 PM IST
ന്യൂ ഡൽഹി: മഹാത്മാ ഗാന്ധി പരന്പരയിൽ രാജ്യത്ത് പുതിയ നൂറു രൂപയുടെ നോട്ടുകൾ പുറത്തിറക്കുമെന്ന് റിസർവ് ബാങ്ക് പറഞ്ഞു. നോട്ടിലെ ചിത്രം ’റാണി കി വാവ്’ എന്ന ഗുജറാത്തിലെ സരസ്വതി നദി തീരത്ത് നിൽക്കുന്ന പുരാതന കിണറിന്‍റെയാണ്. ഇളം വയലറ്റ് നിറത്തിലാവും നോട്ടുകൾ. ഇപ്പോഴുള്ള നോട്ടിനെക്കാൾ ചെറുതാണ് പുതിയ നോട്ടുകൾ. പഴയ നോട്ടുകൾ പിൻവലിക്കില്ലെന്നും ഇവ ആളുകൾക്ക് ഉപയോഗിക്കാമെന്നും ആർബിഐ ഗവർണർ പറഞ്ഞു.

റിപ്പോർട്ട് : ജോർജ് ജോണ്‍