ഐ.എം. വിജയൻ മെൽബണിൽ; വിജയോത്സവം 21 ന്
Friday, July 20, 2018 9:20 PM IST
മെൽബണ്‍: ഇന്ത്യൻ ഫുട്ബോൾ ഇതിഹാസവും കാൽപന്തു കളിയിൽ മലയാളികളുടെ ആവേശവുമായ ഐ.എം. വിജയൻ മെൽബണിലെത്തി. അങ്കമാലി ലവേഴ്സ് ഫാമിലി അസോസിയേഷന്‍റെ(ആൽഫാ) രണ്ടാം വാർഷികാഘോഷമായ "വിജയോത്സവം’ ത്തിൽ മുഖ്യ അതിഥിയായി പങ്കെടുക്കാനാണ് അദ്ദേഹം മെൽബണിലെത്തിയത്.

ഗ്രീൻസ്ബറോ സെർബിയൻ ഓർത്ത്ഡോക്സ് ചർച്ച് ഹാളിൽ വൈകുന്നേരം 6.30 നാണ് ആഘോഷപരിപാടികൾ. സിനിമാലയിലൂടെ മലയാളി പ്രേക്ഷക ടെ ഇഷ്ടതാരമായ പ്രമോദ് മാളയും വേദിയിലെത്തും. ബോളിവുഡ് ഡാൻസ്, ചെണ്ടമേളം, മെൽവോയ്സ് മെൽബണിന്‍റെ ഗാനമേള എന്നിങ്ങനെ വിവിധങ്ങളായ കലാപരിപാടികൾ ചടങ്ങിന്‍റെ ഭാഗമാണ്. ഡിന്നറോടെ ആഘോഷങ്ങൾ സമാപിക്കും.

അഡ്രസ്: 212 ഡയമണ്ട് ക്രീക്ക് റോഡ്, ഗ്രീൻസ്ബറോ.

റിപ്പോർട്ട്: പോൾ സെബാസ്റ്റ്യൻ