ടെൻഹാം നൈറ്റ് വിജിൽ ഫാ.സെബാസ്റ്റ്യൻ ചാമക്കാല നയിക്കും
Thursday, July 19, 2018 9:55 PM IST
ലണ്ടൻ: ടെൻഹാം കേന്ദ്രീകരിച്ച് എല്ലാ മൂന്നാം ശനിയാഴ്ചകളിൽ നടത്തപ്പെടുന്ന നൈറ്റ് വിജിൽ ജൂലൈ 21 നു (ശനി) നടക്കും. ടെൻഹാം ദി മോസ്റ്റ് ഹോളി നെയിം കത്തോലിക്കാ ദേവാലയത്തിൽ നടക്കുന്ന ആരാധനക്ക് പ്രമുഖ തിരുവചന ശുശ്രുഷകനും സീറോ മലബാർ ചാപ്ലിനും ലണ്ടൻ റീജണൽ സഹകാരിയുമായ ഫാ. സെബാസ്റ്റ്യൻ ചാമക്കാല നേതൃത്വം നൽകും.

വൈകുന്നേരം 7:30 ന് പരിശുദ്ധ ജപമാല സമർപ്പണത്തോടെ ശുശ്രുഷകൾ ആരംഭിക്കും. ബ്ര. ചെറിയാനും ജൂഡിയും നേതൃത്വം നൽകുന്ന കരുണക്കൊന്ത, ബ്ര. സാബുവും ടീമും (ആവേ മരിയ, കെന്‍റ്) നയിക്കുന്ന പ്രെയിസ് ആൻഡ് വർഷിപ്പ് ശുശ്രുഷകൾ നടത്തപ്പെടും. തുടർന്നു വിശുദ്ധ കുർബാന, വചന പ്രഘോഷണം, ആരാധന എന്നിവയോടെ രാത്രി 11:45 ന് ശുശ്രുഷകൾ സമാപിക്കും.

വിവരങ്ങൾക്ക്: ജോമോൻ ഹെയർഫീൽഡ് 07804691069

പള്ളിയുടെ വിലാസം :The Most Holy name Catholic Church, Oldmill Road, Ub9 5Ar. Denham Uxbridge.

റിപ്പോർട്ട് : അപ്പച്ചൻ കണ്ണഞ്ചിറ