എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജു​ക​ൾ ഇ​നി പ്ലാ​സ്റ്റി​ക് മു​ക്തം
Tuesday, July 17, 2018 11:20 PM IST
ബം​ഗ​ളൂ​രു: സം​സ്ഥാ​ന​ത്തെ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജു​ക​ളും പോ​ളി​ടെ​ക്‌​നി​ക്കു​ക​ളും ഇ​നി​മു​ത​ൽ പ്ലാ​സ്റ്റി​ക് മു​ക്ത​മാ​കും. സ​ർ​ക്കാ​ർ, എ​യ്ഡ​ഡ്, സ്വ​കാ​ര്യ കോ​ള​ജു​ക​ളി​ൽ ഈ ​അ​ധ്യ​യ​ന​വ​ർ​ഷം മു​ത​ൽ പ്ലാ​സ്റ്റി​ക്കി​ന്‍റെ ഉ​പ​യോ​ഗം പാ​ടി​ല്ലെ​ന്ന് അ​റി​യി​ച്ച് സം​സ്ഥാ​ന സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ക​ഴി​ഞ്ഞ ദി​വ​സം സ​ർ​ക്കു​ല​ർ പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.

കോ​ള​ജി​ലെ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ പ്ലാ​സ്റ്റി​ക് വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ലെ​ന്നും കാ​ന്‍റീ​നു​ക​ളി​ലും ഹോ​സ്റ്റ​ലു​ക​ളി​ലും പ്ലാ​സ്റ്റി​ക് പാ​ത്ര​ങ്ങ​ൾ മാ​റ്റി പ​ക​രം സ്റ്റീ​ൽ ക​പ്പു​ക​ൾ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും സ​ർ​ക്കു​ല​റി​ൽ പ​റ​യു​ന്നു. പ്ലാ​സ്റ്റി​ക് നി​രോ​ധ​നം സം​ബ​ന്ധി​ച്ച് കോ​ള​ജ് അ​ധി​കൃ​ത​ർ പ്ര​ചാ​ര​ണ​പ​രി​പാ​ടി​ക​ൾ ന​ട​ത്ത​ണ​മെ​ന്നും കാ​മ്പ​സി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​സ്റ്റ​റു​ക​ൾ പ​തി​ക്ക​ണ​മെ​ന്നും സ​ർ​ക്കു​ല​റി​ൽ നി​ർ‌​ദേ​ശ​മു​ണ്ട്.