ഡിഎംഎ എം.എം. ജേക്കബിനെ അനുസ്മരിച്ചു
Tuesday, July 17, 2018 8:39 PM IST
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്‍റെ (ഡിഎംഎ) മുൻ പ്രസിഡന്‍റും രക്ഷാധികാരിയും മേഘാലയ ഗവർണറും കോൺഗ്രസിന്‍റെ മുതിർന്ന നേതാവുമായിരുന്ന എം.എം. ജേക്കബിനെ അനുസ്മരിച്ചു. ജൂലൈ 17ന് ആർ.കെ. പുരത്തെ ഡിഎംഎ. സാംസ്കാരിക സമുച്ചയമായിരുന്നു ചടങ്ങുകൾ.

പ്രസിഡന്‍റ് സി.എ. നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്‍റുമാരായ സി. കേശവൻകുട്ടി, വിനോദിനി ഹരിദാസ്, ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, അഡിഷണൽ ജനറൽ സെക്രട്ടറി കെ.പി.എച്ച് ആചാരി, ട്രഷറർ സി.ബി. മോഹനൻ, ജോയിന്‍റ് ട്രഷറർ ടോണി കെ.ജെ., ജോയിന്‍റ് ഇന്‍റേണൽ ഓഡിറ്റർ പി.എൻ.ഷാജി തുടങ്ങിയവർ പങ്കെടുത്തു.

ബദർപുർ, ദിൽഷാദ് കോളനി, ഡോ. അംബേദ്കർ നഗർ പുഷപ് വിഹാർ, ദ്വാരക, ജനക് പുരി, ജസോല വിഹാർ, കാൽകാജി, കരോൾ ബാഗ് കണാട്ട് പ്ലേസ്, ലാജ് പത് നഗർ, മഹിപാൽപൂർ കാപസ് ഹേഡാ, മയൂർ വിഹാർ ഫേസ്1, മയൂർ വിഹാർ ഫേസ്2, മയൂർ വിഹാർ ഫേസ്3, മെഹ്റോളി, മോത്തി നഗർ രമേശ് നഗർ, പശ്ചിമ വിഹാർ, പട്ടേൽ നഗർ, ആർ.കെ. പുരം, രജൗരി ഗാർഡൻ ശിവാജി എൻക്ലേവ്, സംഗം വിഹാർ, സൗത്ത് നികേതൻ, ശ്രീനിവാസ് പുരി, വസുന്ധരാ എൻക്ലേവ്, വികാസ്പുരി ഹസ്തസാൽ, വിനയ് നഗർ കിദ്വായ് നഗർ എന്നീ ഡിഎംഎയുടെ ഏരിയകളിലെ പ്രതിനിധികളും അനുസ്മരണ യോഗത്തിൽ പങ്കെടുത്തു.

റിപ്പോർട്ട് : പി.എൻ. ഷാജി