അ​ന​ധി​കൃ​ത ഓ​ണ്‍​ലൈ​ൻ ബു​ക്കിം​ഗ്: ഗ​താ​ഗ​ത വ​കു​പ്പി​ന് ക​ർ​ണാ​ട​ക ആ​ർ​ടി​സി​യു​ടെ പ​രാ​തി
Thursday, July 12, 2018 10:28 PM IST
ബം​ഗ​ളൂ​രു: വെ​ബ്സൈ​റ്റു​ക​ളി​ലൂ​ടെ ബു​ക്കിം​ഗ് സ്വീ​ക​രി​ച്ച് അ​ന​ധി​കൃ​ത​മാ​യി സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സു​ക​ൾ​ക്കെ​തി​രേ പ​രാ​തി​യു​മാ​യി ക​ർ​ണാ​ട​ക ആ​ർ​ടി​സി. ഇ​ത്ത​രം സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന ബ​സു​ക​ളെ​യും ബു​ക്കിം​ഗ് സം​വി​ധാ​നം ഒ​രു​ക്കു​ന്ന വെ​ബ്സൈ​റ്റു​ക​ളെ​യും നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ആ​ർ​ടി​സി ഗ​താ​ഗ​ത വ​കു​പ്പി​ന് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

കോ​ണ്‍​ട്രാ​ക്ട് കാ​ര്യേ​ജ് പെ​ർ​മി​റ്റു​ള്ള സ്വ​കാ​ര്യ ബ​സു​ക​ൾ റെ​ഡ്ബ​സ് പോ​ലെ​യു​ള്ള വെ​ബ്സൈ​റ്റു​ക​ൾ വ​ഴി ബു​ക്കിം​ഗ് സ്വീ​ക​രി​ച്ച ശേ​ഷം താ​ത്കാ​ലി​ക പെ​ർ​മി​റ്റെ​ടു​ത്ത് സ​ർ​വീ​സ് ന​ട​ത്തു​ക​യാ​ണെ​ന്നും ബു​ക്കിം​ഗ് സൈ​റ്റു​ക​ൾ അ​ന​ധി​കൃ​ത സ​ർ​വീ​സു​ക​ൾ​ക്ക് സ​ഹാ​യം ന​ൽ​കു​ക​യാ​ണെ​ന്നും ക​ർ​ണാ​ട​ക ആ​ർ​ടി​സി പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഇ​ത്ത​രം സ​ർ​വീ​സു​ക​ൾ കാ​ര​ണം ക​ർ​ണാ​ട​ക ആ​ർ​ടി​സി​യു​ടെ ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ളി​ൽ ന​ഷ്ട​മു​ണ്ടാ​യ​താ​യും പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

നേ​ര​ത്തെ, സ്ഥി​ര​മാ​യി ക​ർ​ണാ​ട​ക ആ​ർ​ടി​സി ബ​സു​ക​ളി​ലെ ടി​ക്ക​റ്റു​ക​ൾ ബു​ക്ക് ചെ​യ്യു​ന്ന​വ​രെ സ്വ​കാ​ര്യ​ബ​സ് ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യാ​ൻ ബു​ക്കിം​ഗ് സൈ​റ്റു​ക​ൾ പ്രേ​രി​പ്പി​ക്കു​ന്ന​താ​യി ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു. എ​ന്നാ​ൽ, എ​ല്ലാ നി​യ​മ​ങ്ങ​ളും പാ​ലി​ച്ചാ​ണ് സൈ​റ്റ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് റെ​ഡ്ബ​സ് അ​റി​യി​ച്ചു.

മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ ക​ർ​ണാ​ട​ക ആ​ർ​ടി​സി​യു​ടെ പ​ല ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ളും ന​ഷ്ട​ത്തി​ലാ​യി​രു​ന്നെ​ങ്കി​ലും 2017 മാ​ർ​ച്ചി​ൽ അ​വ​സാ​നി​ച്ച സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തി​ൽ 10.29 കോ​ടി ലാ​ഭം രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. സ്വ​കാ​ര്യ ഓ​ണ്‍​ലൈ​ൻ ബു​ക്കിം​ഗ് സൈ​റ്റു​ക​ളെ​യും ബ​സ് സ​ർ​വീ​സു​ക​ളെ​യും നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യി​ല്ലെ​ങ്കി​ൽ വ​ലി​യ ന​ഷ്ട​ങ്ങ​ളി​ലേ​ക്ക് ന​യി​ക്കു​മെ​ന്നാ​ണ് ക​ർ​ണാ​ട​ക ആ​ർ​ടി​സി പ​റ​യു​ന്ന​ത്.