മ​രി​യ​ൻ ഏ​ക​ദി​ന ധ്യാ​നം ല​ണ്ട​നി​ൽ
Wednesday, July 11, 2018 11:07 PM IST
ല​ണ്ട​ൻ: മ​രി​യ​ൻ മി​നി​സ്ട്രി ല​ണ്ട​ൻ കേ​ന്ദ്രീ​ക​രി​ച്ച് എ​ല്ലാ ആ​ദ്യ ശ​നി​യാ​ഴ്ച​ക​ളി​ലും ഒ​ക്ടോ​ബ​ർ 6 മു​ത​ൽ ഏ​ക​ദി​ന ധ്യാ​ന​ങ്ങ​ൾ ഒ​രു​ക്കു​ന്നു. മ​രി​യ​ൻ മി​നി​സ്ട്രി സ്പി​രി​ച്വ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​ടോ​മി ഏ​ടാ​ട്ട് ആ​ണ് ധ്യാ​നം ന​യി​ക്കു​ന്ന​ത്.

പ​ല​വി​ധ ദൈ​വ​ദാ​ന​ങ്ങ​ളാ​ൽ അ​നു​ഗ്ര​ഹി​ക്ക​പ്പെ​ട്ട ഇം​ഗ്ല​ണ്ടി​ലും മ​റ്റു വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലും പ്ര​വാ​സ ജീ​വി​തം അ​നു​ഭ​വി​ച്ച​റി​ഞ്ഞ വൈ​ദീ​ക​രേ​യും അ​ൽ​മാ​യ ശു​ശ്രൂ​ഷ​ക​രെ​യും ഉ​ൾ​പ്പെ​ടു​ത്തി പ്ര​വാ​സി​ക​ളു​ടെ ആ​ത്മീ​യ ഉ​യ​ർ​ച്ച​യ്ക്കും സ​ഭ​യു​ടെ വ​ള​ർ​ച്ച​യ്ക്കു​മു​ള്ള ആ​ത്മീ​യ മു​ന്നേ​റ്റ​മാ​ണ് അ​ഭി. ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ പി​താ​വി​നോ​ട് ചേ​ർ​ന്ന് ഈ ​ധ്യാ​ന​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

രാ​വി​ലെ 9ന് ​ആ​രം​ഭി​ച്ച് ജ​പ​മാ​ല​യി​ലൂ​ടെ മാ​താ​വി​ന്‍റെ വി​മ​ല​ഹൃ​ദ​യ​ത്തി​ന് ശു​ശ്രൂ​ഷ​ക​ളെ സ​മ​ർ​പ്പി​ച്ച് ആ​രാ​ധ​ന​യോ​ടെ വൈ​കു​ന്നേ​രം 3നു ​സ​മാ​പി​ക്കു​ന്ന​താ​യി​രി​ക്കും മ​രി​യ​ൻ ഏ​ക​ദി​ന ധ്യാ​നം.

വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് മ​രി​യ​ൻ മി​നി​സ്ട്രി യു.​കെ. ഡ​യ​റ​ക്ട​റും റീ​ട്രീ​റ്റ് ചീ​ഫ് കോ​ഓ​ർ​ഡി​നേ​റ്റ​റു​മാ​യ ബ്ര​ദ​ർ ചെ​റി​യാ​ൻ സാ​മു​വ​ലി​നെ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.
+44 7460499931

റി​പ്പോ​ർ​ട്ട്: ജെ​ഗി ജോ​സ​ഫ്