കു​ട്ടി​ക​ളെ സ്കൂ​ളി​ലെ​ത്തി​ക്കാ​ൻ പ്ര​ധാ​ന​ധ്യാ​പ​ക​ൻ ഡ്രൈവറായി
Monday, July 9, 2018 10:28 PM IST
മം​ഗ​ളൂ​രു: ഉ​ഡു​പ്പി ജി​ല്ല​യി​ലെ റാ​ഗി​ഹ​ക്ലു ഗ​വ. സ്കൂ​ളി​ലെ കു​ട്ടി​ക​ൾ​ക്ക് മ​ഹാ​ദേ​വ​മ​ഞ്ജ വെ​റും അ​ധ്യാ​പ​ക​ൻ മാ​ത്ര​മ​ല്ല, അ​വ​രു​ടെ പ്രി​യ​പ്പെ​ട്ട സാ​ര​ഥി കൂ​ടി​യാ​ണ്. വ​ന​മേ​ഖ​ല​യി​ലൂ​ടെ കി​ലോ​മീ​റ്റ​റു​ക​ൾ ന​ട​ക്കേ​ണ്ട ഇ​വ​ർ സ്കൂ​ളി​ലെ​ത്തു​ന്ന​ത് മ​ഹാ​ദേ​വ​യു​ടെ സ്വ​ന്തം കാ​റി​ലാ​ണ്.

ബൈ​ന്ദൂ​ർ താ​ലൂ​ക്കി​ലെ ഉ​ൾ​നാ​ട​ൻ ഗ്രാ​മ​മാ​യ റാ​ഗി​ഹ​ക്ലു​വി​ലെ ഏ​ക സ്കൂ​ളി​ലെ പ്ര​ധാ​ന​ധ്യാ​പ​ക​നാ​ണ് മ​ഹാ​ദേ​വ മ​ഞ്ജ. ആ​കെ 94 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​വി​ടെ പ​ഠി​ക്കു​ന്ന​ത്. ഇ​വ​രി​ൽ ഇ​രു​പ​തോ​ളം പേ​ർ​ക്ക് സൗ​പ​ർ​ണി​ക ന​ദീ​തീ​ര​ത്തെ വ​ന​മേ​ഖ​ല​യി​ലൂ​ടെ കി​ലോ​മീ​റ്റ​റു​ക​ൾ സ​ഞ്ച​രി​ച്ചാ​ലേ സ്കൂ​ളി​ലെ​ത്താ​ൻ ക​ഴി​യൂ. മ​ഴ​ക്കാ​ല​മാ​യാ​ൽ ഈ ​പാ​ത​യി​ലൂ​ടെ​യു​ള്ള യാ​ത്ര അ​പ​ക​ട​ക​ര​മാ​ണ്. ഇ​ക്കാ​ര​ണ​ത്താ​ൽ മി​ക്ക ര​ക്ഷി​താ​ക്ക​ളും കു​ട്ടി​ക​ളെ സ്കൂ​ളി​ൽ വി​ടാ​താ​യി. യാ​ത്രാ ബു​ദ്ധി​മു​ട്ട് മൂ​ലം സ്കൂ​ളി​ൽ പു​തു​താ​യി ചേ​രാ​നെ​ത്തു​ന്ന കു​ട്ടി​ക​ളു​ടെ എ​ണ്ണ​വും കു​റ​ഞ്ഞു.

കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സം മു​ട​ങ്ങു​മെ​ന്ന് ക​ണ്ട​തോ​ടെ​യാ​ണ് ഇ​വ​രു​ടെ സാ​ര​ഥി​യാ​കാ​ൻ മ​ഹാ​ദേ​വ തീ​രു​മാ​നി​ച്ച​ത്. രാ​വി​ലെ ഇ​വ​രെ​യു​മാ​യി സ്കൂ​ളി​ലെ​ത്തു​ന്ന ഇ​ദ്ദേ​ഹം വൈ​കു​ന്നേ​രം എ​ല്ലാ​വ​രും സു​ര​ക്ഷി​ത​മാ​യി വീ​ട്ടി​ലെ​ത്തി​യെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി​യ ശേ​ഷ​മാ​ണ് മ​ട​ങ്ങു​ന്ന​ത്.