കെ​യി​ൻ​സി​ൽ കേ​ര​ള​ത​നി​മ​യി​ൽ ദു​ക്റാ​ന തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു
Monday, July 9, 2018 10:20 PM IST
കെ​യി​ൻ​സ് (ഓ​സ്ട്രേ​ലി​യ): കേ​ര​ള ത​നി​മ​യോ​ടെ കെ​യി​ൻ​സി​ൽ ന​ട​ന്ന തി​രു​നാ​ളാ​ഘോ​ഷം ലോ​ക പ്ര​സി​ദ്ധ ഗ്രേ​റ്റ് ബാ​രി​യ​ർ റീ​ഫ് ക​വാ​ട​ന​ഗ​ര​ത്തി​നു പു​തു​മ​യാ​യി. കെ​യി​ൻ​സ് സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ർ മി​ഷ​ന്‍റെ രൂ​പീ​ക​ര​ണ​ത്തി​നു​ശേ​ഷം ന​ട​ന്ന പ്ര​ഥ​മ ദു​ക്റാ​ന തി​രു​നാ​ൾ നോ​ർ​ത്ത് ക്വീ​ൻ​സ്ലാ​ൻ​ഡി​ലെ വി​ശ്വാ​സ സ​മൂ​ഹ​ത്തി​നും മ​ധു​രി​ക്കു​ന്ന ഓ​ർ​മ​യാ​യി.

പ​ര​മാ​ട്ട പാ​ർ​ക്കി​ലെ സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യാ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന പ്ര​ദ​ക്ഷി​ണം ത​ദേ​ശ​വാ​സി​ക​ൾ​ക്കൊ​പ്പം വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ ടൂ​റി​സ്റ്റു​ക​ൾ​ക്കും കൗ​തു​ക​മാ​യി. മു​ത്തു​ക്കു​ട​ക​ളും വ​ർ​ണ​കൊ​ടി​ക​ളു​മേ​ന്തി വി. ​തോ​മാ​ശ്ലീ​ഹ​യു​ടെ രൂ​പം വ​ൻ ആ​ഘോ​ഷ​ത്തോ​ടെ​യാ​ണ് എ​ഴു​ന്നെ​ള്ളി​ച്ച​ത്.

ചാ​പ്ലി​ൻ ഫാ. ​സാ​ജു തേ​ക്കാ​ന​ത്ത് കൊ​ടി​യേ​റ്റി​യ​തോ​ടെ​യാ​ണ് മൂ​ന്നു​നാ​ൾ നീ​ണ്ട തി​രു​നാ​ൾ ആ​ഘോ​ഷം ആ​രം​ഭി​ച്ച​ത്. ഫാ. ​ജോ​ബി പ​ന്ത​ലാ​നി​ക്ക​ൽ, ഫാ. ​സാ​ജു തേ​ക്കാ​നം തു​ട​ങ്ങി​യ​വ​ർ വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ന്ന ദി​വ്യ​ബ​ലി​ക്ക് നേ​തൃ​ത്വം ന​ൽ​കി. സ​മാ​പ​ന ദി​ന​ത്തി​ൽ ന​ട​ന്ന ആ​ഘോ​ഷ​മാ​യ സ​മൂ​ഹ​ബ​ലി​ക്കും പ്ര​ദ​ക്ഷി​ണ​ത്തി​നും ടൗ​ണ്‍​സ് വി​ൽ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ പാ​രീ​ഷ് വി​കാ​രി ഫാ. ​മാ​ത്യു അ​രീ​പ്ലാ​ക്ക​ൽ നേ​തൃ​ത്വം ന​ൽ​കി. മ​ല​യാ​ളി ക്രൈ​സ്ത​വ സ​മൂ​ഹ​ത്തി​ന്‍റെ വി​ശ്വാ​സ​തീ​ക്ഷ​ണ​ത ഓ​സ്ട്രേ​ലി​യ​ൻ സ​മൂ​ഹ​ത്തി​നു മാ​തൃ​ക​യാ​യി ക​ഴി​ഞ്ഞു​വെ​ന്ന് ഫാ. ​മാ​ത്യു ത​ന്‍റെ തി​രു​നാ​ൾ സ​ന്ദേ​ശ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

റി​പ്പോ​ർ​ട്ട്: തോ​മ​സ് ടി. ​ഓ​ണാ​ട്ട്