ന​ജ​ഫ്ഗ​ഡ് ശ്രീ ​ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ ഷ​ഡാ​ധാ​ര പൂ​ജ​ക​ൾ വെ​ള്ളി​യാ​ഴ്ച
Sunday, July 8, 2018 3:36 AM IST
ന്യൂ​ഡ​ൽ​ഹി : പു​തു​താ​യി നി​ർ​മ്മി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന ന​ജ​ഫ്ഗ​ഡ് ശ്രീ ​ഭ​ഗ​വ​തി ക്ഷേ​ത്ര​സ​മു​ച്ച​യ​ത്തി​ലെ ശ്രീ​കോ​വി​ന്‍റെ ഷ​ഡാ​ധാ​ര പൂ​ജ​ക​ൾ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10നും 10.30​നും ഇ​ട​ക്ക് ക്ഷേ​ത്ര ത​ന്ത്രി ബ്ര​ഹ്മ​ശ്രീ അ​ക്കീ​ര​മ​ണ്‍ കാ​ളി​ദാ​സ​ൻ ഭ​ട്ട​തി​രി​പ്പാ​ടി​ന്‍റെ മു​ഖ്യ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ ന​ട​ക്കും. തു​ട​ർ​ന്ന് ക​ട്ടി​ള വ​യ്പും ന​ട​ക്കും. സ​ഹ​കാ​ർ​മ്മി​ക​ളാ​യി ക്ഷേ​ത്ര മേ​ൽ​ശാ​ന്തി അ​ഖി​ൽ ദേ​വി​നോ​ടൊ​പ്പം കേ​ര​ള​ത്തി​ൽ നി​ന്നും ശ​ശി​കു​മാ​ർ ന​ന്പൂ​തി​രി​യും ഉ​ണ്ടാ​വും

കു​ണ്ഡ​ലി​നി ശ​ക്തി​യെ ഉ​ണ​ർ​ത്തി ഷ​ഡ് ച​ക്ര​ങ്ങ​ളെ ഭേ​ദി​ച്ച് ദ്വാ​ദ​ശാ​ന്ത പ​ത്മ​ത്തി​ൽ എ​ത്തി​ക്കു​ന്ന പ്ര​ക്രി​യ​യാ​ണ് യോ​ഗ​ശാ​സ്ത്ര​മ​നു​സ​രി​ച്ചു ഷ​ഡാ​ധാ​ര പൂ​ജ. ഷ​ഡാ​ധാ​ര പ്ര​തി​ഷ്ഠ​യി​ല്ലാ​തെ ബിം​ബ​ങ്ങ​ളെ മാ​ത്രം പ്ര​തി​ഷ്ഠി​ച്ചാ​ൽ അ​സ്ഥി​വാ​ര​മി​ല്ലാ​ത്ത വീ​ടു​പോ​ലെ ദേ​വ​ചൈ​ത​ന്യം പൂ​ർ​ണ​മാ​വു​ക​യി​ല്ല.

രാ​വി​ലെ 5.30ന് ​നി​ർ​മാ​ല്യ ദ​ർ​ശ​നം തു​ട​ർ​ന്ന് ഗ​ണ​പ​തി ഹോ​മ​ത്തോ​ടെ​യാ​വും ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കു​ക. പ്ര​ഭാ​ത പൂ​ജ​ക​ൾ​ക്കു​ശേ​ഷം വി​ശേ​ഷാ​ൽ പൂ​ജ​ക​ളും അ​ന്ന​ദാ​ന​വും ഷ​ഡാ​ധാ​ര പൂ​ജ​ക​ളോ​ട​നു​ബ​ന്ധി​ച്ച് ഉ​ണ്ടാ​വും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9811219540 (യ​ശോ​ധ​ര​ൻ നാ​യ​ർ) 880052070 (കൃ​ഷ്ണ കു​മാ​ർ) എ​ന്നീ ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.


റി​പ്പോ​ർ​ട്ട്: പി.​എ​ൻ.​ഷാ​ജി