സരിത വിഹാർ സെന്‍റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ പെരുന്നാളിന് കൊടിയേറി
Wednesday, July 4, 2018 9:35 PM IST
ന്യൂഡൽഹി: സരിതവിഹാർ സെന്‍റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ പെരുന്നാളിന് കൊടിയേറി. ഗാസിയാബാദ് സെന്‍റ് തോമസ് ഓർത്തഡോക്സ് വികാരി ഫാ. ഷാജി മാത്യൂസ് ഇടവക വികാരി ഫാ. സജി ഏബ്രഹാം എന്നിവർ ചേർന്ന് കൊടിയേറ്റുകർമം നടത്തി.

ആറാം തീയതി വരെ ദിവസവും വൈകുന്നേരം ഏഴിന് സന്ധ്യാ പ്രാർഥനയും വിശുദ്ധ തോമാശ്ലീഹായോടുള്ള മധ്യസ്ഥ പ്രാർഥനയും നടക്കും. ഏഴിന് (ശനി) 6.30 മുതൽ സന്ധ്യാനമസ്കാരം, ധ്യാന പ്രസംഗം, പ്രദക്ഷിണം, പെരുന്നാൾ വാഴ്വ്, സ്നേഹവിരുന്ന് എന്നിവ നടക്കും.

എട്ടിന് (ഞായർ) രാവിലെ 7.30ന് പ്രഭാതനമസ്കാരം തുടർന്നു വിശുദ്ധ മൂന്നിേ·ൽ കുർബാന, പെരുന്നാൾ സന്ദേശം, ആശിർവാദം, നേർച്ചവിളന്പ്, കൊടിയിറക്കം എന്നിവ നടക്കും. കൊച്ചി ഭദ്രാസനാധിപൻ ഡോ. യാക്കൂബ് മാർ ഐറേനിയോസ് തിരുക്കർമങ്ങൾക്ക് കാർമികത്വം വഹിക്കും. പെരുന്നാൾ കണ്‍വീനർ ഷാജി പോത്തൻ, വി.ജി. ബാബു, വൈസ് ചെയർമാൻ ജോളി മാത്യു, സെക്രട്ടറി സാബു തോമസ്, ട്രസ്റ്റി ബിനു തോമസ്, വർഗീസ് മാത്യു എന്നിവർ പെരുന്നാളിന്‍റെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.

റിപ്പോർട്ട് : റെജി നെല്ലിക്കുന്നത്ത്