മെൽബൺ സീറോ മലബാർ രൂപതയിൽ തോമാശ്ലീഹായുടെ ദുക്റാന തിരുനാൾ
Monday, July 2, 2018 8:46 PM IST
മെൽബൺ: ഓസ്ട്രേലിയയിലെ മെൽബൺ സീറോ മലബാർ രൂപതയുടെ കീഴിലുള്ള പള്ളികളിൽ മാർത്തോമ്മ ശ്ലീഹായുടെ ദുക്റാന തിരുനാൾ ജൂലൈ മൂന്നിന് സമുചിതമായി ആഘോഷിക്കുന്നു.

മെൽബൺ നോർത്ത് സെന്‍റ് അൽഫോൻസാ കത്തീഡ്രലിലെ തിരുക്കർമങ്ങൾക്ക് മാർ ബോസ്കോ പുത്തൂർ മുഖ്യകാർമകത്വം വഹിക്കും. വൈകിട്ട് ഏഴിന് ആരംഭിക്കുന്ന റാസാ കുർബാനക്ക് മെൽബൺ രൂപതയുടെ ചാൻസലറും ഇടവക വികാരിയുമായ ഫാ. മാത്യു കൊച്ചുപുരയ്ക്കലും ഫാ. ജോസി കിഴക്കേത്തലക്കലും സഹകാർമികരായിരിക്കും.

സഭയുടെ പാരമ്പര്യത്തിൽ അധിഷ്ഠിതമായ റാസാ കുർബാനയ്ക്ക് ഏതാനും സുറിയാനി ഗീതങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന തിരുന്നാളിൽ പങ്കെടുക്കാൻ എല്ലാ വിശ്വാസികളേയും വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കൽ റിസർവയർ സെന്‍റ് സ്റ്റീഫൻസ് പള്ളിയിലേക്ക് സ്വാഗതം ചെയ്തിട്ടുണ്ട്.

പള്ളിയുടെ വിലാസം : 71, White law Street, Reservoir, VIC- 3073