യുക്മ നോർത്ത് വെസ്റ്റ് റീജണ്‍ സ്പോർട്സ് മീറ്റ് 23ന്
Friday, June 22, 2018 11:35 PM IST
വാറിംഗ്ടണ്‍: യുക്മ നോർത്ത് വെസ്റ്റ് റീജണ്‍ സ്പോർട്സ് മീറ്റ് ജൂണ്‍ 23നു (ശനി) നടക്കും. വിക്ടോറിയ പാർക്കിലെ സിന്തറ്റിക്ക് ട്രാക്ക് സ്റ്റേഡിയത്തിൽ രാവിലെ 10 മുതലാണ് മത്സരങ്ങൾ.

യുക്മ നാഷണൽ എക്സിക്യൂട്ടിവ് അംഗം തന്പി ജോസ് ഫ്ളാഗ് ഓഫ് ചെയ്ത് മീറ്റ് ഉദ്ഘാടനം ചെയ്യും. യുക്മ നോർത്ത് വെസ്റ്റ് റീജണ്‍ പ്രസിഡന്‍റ് ഷീജോ വർഗീസ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ സെക്രട്ടറി തങ്കച്ചൻ എബ്രഹാം സ്വാഗതവും വാറിംഗ്ടണ്‍ മലയാളി അസോസിയേഷൻ പ്രസിഡന്‍റ് സുരേഷ് നായർ നന്ദിയും പറയും. സമ്മേളനത്തിൽ യുക്മ നാഷണൽ ജോയിന്‍റ് സെക്രട്ടറി സിന്ധു ഉണ്ണി, റീജിയൻ വൈസ് പ്രസിഡന്‍റ് ഷാജി വരാക്കുടി, ട്രഷറർ രഞ്ജിത്ത് ഗണേഷ്, ജോയിന്‍റ് ട്രഷറർ എബി തോമസ്, സ്പോർട്സ് കോഓർഡിനേറ്റർ സാജു കാവുങ്ങ, ആർട്സ് കോഓർഡിനേറ്റർ ജോയി അഗസ്തി, അംഗ അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.

അന്തരിച്ച യുക്മയുടെ തലമുതിർന്ന നേതാവ് എബ്രഹാം ജോർജിന് അനുസ്മരിച്ച് ഒരു മിനിറ്റ് മൗനാമാചരിച്ചതിനുശേഷമായിരിക്കും ഉദ്ഘാടനവും കായിക മത്സരങ്ങളും ആരംഭിക്കുക.

ഇദംപ്രഥമായിട്ടാണ് യുക്മ നോർത്ത് വെസ്റ്റ് റീജണ്‍ സ്പോർട്സ് സിന്തറ്റിക്ക് ട്രാക്കിൽ നടത്തപ്പെടുന്നത്. യുക്മ നാഷണൽ കായിക മേളയുടെ നിയമാവലികൾ പാലിച്ചുകൊണ്ട് നടത്തപ്പെടുന്ന കായികമേളയിൽ ആദ്യ മൂന്നു സ്ഥാനക്കാർക്ക് നാഷണൽ കായിക മേളയിൽ പങ്കെടുക്കുവാൻ യോഗ്യത നേടും.

വിവിധ പ്രായക്കാർക്കുള്ള ഓട്ടമത്സരങ്ങൾ, ലോംഗ് ജംപ്, ഷോട്ട്പുട്ട്, റിലേ മത്സരങ്ങൾക്കു ശേഷം വടംവലി മത്സരവും നടക്കും. വിജയികൾക്ക് 50 രണ്ടാം സ്ഥാനക്കാർക്ക് 25 പൗണ്ടും സമ്മാനമായി ലഭിക്കും.

വിവരങ്ങൾക്ക്: ഷീജോ വർഗീസ് 7852931287, തങ്കച്ചൻ എബ്രഹാം 7883022378, സാജു കാവുങ്ങ 7850006328.

വിലാസം: VICTORIA PARK,WA4 1DG, WARRINGTON.