മലയാളി ജർമൻ കുടുംബ സംഗമത്തിന് ജൂണ്‍ 21 ന് തിരിതെളിയും
Wednesday, June 20, 2018 1:27 AM IST
കാൾസ്റൂ: ബാഡൻ വുർട്ടംബർഗ് മലയാളി ജർമൻ അസോസിയേഷന്‍റെ (മലയാളി ഡോയ്റ്റ്ഷസ് ട്രെഫൻ, ബാഡൻ വുർട്ടംബർഗ് ( MDT, Baden – Wuerttemberg) ആഭിമുഖ്യത്തിൽ ഇരുപത്തിയൊന്നാമത് മലയാളി ജർമൻ കുടുംബ സംഗമത്തിന് കാൾസ്റൂവിലെ തോമസ് ഹോഫിൽ (Tagungssteatte Thomashof,Stupfericher Weg 1, 76227, Karlsruhe) ജൂണ്‍ 21 ന് (വ്യാഴം) തിരിതെളിയും.

വൈകുന്നേരം ഏഴിന് നടക്കുന്ന സംഗമം പ്രഫ. ഡോ. രാജപ്പൻ നായർ ഉദ്ഘാടനം ചെയ്യും. നാലുദിവസങ്ങളിലായി നീണ്ടു നിൽക്കുന്ന സംഗമത്തിൽ വിവിധ ചർച്ചകൾ, കലാസായാഹ്നങ്ങൾ, സ്പോർട്സ് ആക്റ്റിവിറ്റീസ്, സംഘടനാപരമായ കാര്യങ്ങൾ എന്നിവയ്ക്കു പുറമെ യോഗപരിശീലനവും ഉണ്ടായിരിക്കും. ജർമൻ മലയാളി സമൂഹത്തിലെ പഴയതും പുതിയതും ആനുകാലികവുമായ വിഷയങ്ങളെ അധികരിച്ച് സാമൂഹ്യവും സാംസ്കാരികവും കലാപരവുമായ കഴിവുകൾ ഉൾക്കൊള്ളിച്ചുള്ള പരിപാടികളായിരിക്കും നടക്കുന്നത്. കുട്ടികൾക്കുവേണ്ടിയുള്ള പ്രത്യേക പരിപാടികളും അരങ്ങേറും. വിനോദത്തിനും വിജ്ഞാനത്തിനും വിശ്രമത്തിനും വേദിയൊരുക്കുന്ന കുടുംബ സംഗമത്തിൽ യൂറോപ്പിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധിയാളുകൾ പങ്കെടുക്കും. ജൂണ്‍ 24ന് (ഞായർ) നടക്കുന്ന സമാപന സമ്മേളനത്തോടുകൂടി സംഗമത്തിന് തിരശീല വീഴും.

വിവരങ്ങൾക്ക്: ജോസഫ് വെള്ളാപ്പള്ളിൽ 07231 766870, ടാനിയ ചാക്കോ 07031 4355600, സാബു ജേക്കബ് 07741 6408561, തെരേസാ പനക്കൽ 0721 6647193.

വിലാസം: Tagungssteatte Thomashof,Stupfericher Weg 1, 76227, Karlsruhe

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ