ഗർഭഛിദ്രത്തിനെതിരെ മാർപാപ്പ
Monday, June 18, 2018 11:44 PM IST
വത്തിക്കാൻസിറ്റി: ഗർഭഛിദ്രം വെറുതേ ഉപയോഗിക്കാനുള്ള സൗകര്യമല്ലെന്ന് ഫ്രാൻസിസ് മാർപാപ്പ. വൈദ്യപരിശോധനയിൽ ജനനവൈകല്യങ്ങൾ കണ്ടെത്തിയതിനുശേഷം ഗർഭസ്ഥശിശുക്കളെ ഇല്ലാതാക്കുന്നത് നാസികളുടെ നയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ദുർബലരെ ഇല്ലാതാക്കി, വെളുത്തവംശജരെ വളർത്തിയെടുക്കുകയായിരുന്നു നാസികളുടെ ലക്ഷ്യം. അതാണ് ഇത്തരം ഗർഭഛിദ്രങ്ങളിലൂടെ സംഭവിക്കുന്നതും. സുഖജീവിതം ലക്ഷ്യമിട്ട് നിരപരാധിയായ വ്യക്തിയെ (ഗർഭസ്ഥശിശു) മാതാപിതാക്കൾ തന്നെ കൊല്ലുന്ന അവസ്ഥ വേദനാജനകമാണ്. കുഞ്ഞുങ്ങളെ ഭൂമിയിലേക്ക് അയ്യക്കുന്നത് ദൈവമാണ്. രോഗമുണ്ടെങ്കിൽപോലും അവരെ ഏറ്റെടുക്കുകയാണ് നമ്മുടെ നിയോഗമെന്നും മാർപാപ്പ പറഞ്ഞു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ