വർഗീസ് ജോണും ബഷീർ അന്പലായിലും പിഎംഎഫ് ഗ്ലോബൽ അസോസിയേറ്റഡ് കോഓർഡിനേറ്റർമാർ
Monday, June 18, 2018 8:09 PM IST
വിയന്ന: പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ അസോസിയേറ്റഡ് കോഓർഡിനേറ്റർമാരായി യുകെയിൽനിന്നുള്ള വർഗീസ് ജോണിനെയും (യൂറോപ്പ് - ഓസ്ട്രേലിയ), ബഹറിനിൽനിന്നുള്ള ബഷീർ അന്പലായിലേയും (ജിസിസി-ആഫ്രിക്ക) തെരഞ്ഞെടുത്തതായി പിഎംഎഫ് ഗ്ലോബൽ കോഓർഡിനേറ്റർ ജോസ് പനച്ചിക്കൽ അറിയിച്ചു.

വോക്കിംഗ് നിവാസിയായ വർഗീസ്, ബ്രിട്ടനിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ യുക്മയുടെ സ്ഥാപക പ്രസിഡന്‍റും ചേർത്തല സംഗമത്തിന്‍റെ ആദ്യ പ്രസിഡന്‍റും ദശവർഷം ആഘോഷിക്കുന്ന വോക്കിംഗ് മലയാളി അസോസിയേഷന്‍റെ പ്രഥമപ്രസിഡന്‍റും നിലവിലെ പ്രസിഡന്‍റും വർക്കേഴ്സ് യൂണിയൻ പ്രതിനിധിയുമാണ്.

ചേർത്തല സ്വദേശിയ വർഗീസ് ജോണ്‍, വിദ്യാലയ കാലഘട്ടത്തിൽ ദീപിക ബാലജനസഖ്യ നേതൃത്വത്തിലൂടെ കടന്നുവന്ന വർഗീസ്, യൂണിവേഴ്സിറ്റി യൂണിയൻ കൗണ്‍സിലർ ആയും ചേർത്തല എൻഎസ്എസ് കോളജ് യൂണിയൻ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹിക, സാംസ്കാരിക രംഗത്ത് നിരവധി പുരസ്കാരങ്ങൾ വർഗീസിനെ തേടിയെത്തിയിട്ടുണ്ട്.

ഭാര്യ: ലൗലി. മക്കൾ: ആൻ തെരേസ്, ജേക്കബ് ജോണ്‍.

ബഹറിൻ നിവാസിയ ബഷീർ, ഗൾഫ് മലയാളികൾക്കിടയിൽ സാമൂഹിക സാംസ്കാരിക രംഗത്ത് ശ്രദ്ധേയനും പ്രവാസി രത്നം പുരസ്കാര ജേതാവുമാണ്. കെ.കരുണാകരൻ അനുസ്മരണ സമിതി ഗൾഫ് കോഓർഡിനേറ്റർ, ഒഐസിസി മെംബർ, ഫൗണ്ടർ ആൻഡ് ജനറൽ സെക്രട്ടറി ഓഫ് ബഹറിൻ മലയാളി ബിസിനസ് ഫോറം, പ്രസിഡന്‍റ് ഓഫ് മലയാളി കൾച്ചറൽ കോണ്‍ഗ്രസ് ബഹറിൻ ചാപ്റ്റർ, ഇന്ത്യൻ എംബസിയുടെ കീഴിലുള്ള ഐസിആർഎഫ് കമ്യൂണിറ്റി സർവീസ് മെംബർ, ദാരുശലേം ഓർഫനേജ് പേട്രണ്‍, കാസർഗോഡ് ദാരുശലേം ഇംഗ്ലീഷ് മീഡിയം സ്കൂൾ ജനറൽ സെക്രട്ടറി, ബഹറിൻ വെളിയൻകോട് ഫ്രണ്ട്ഷിപ്പ് കമ്യൂണിറ്റി ഫൗണ്ടർ, ദോഹ എംഇഎസ് സ്കൂൾ മെംബർ, തൃശൂർ ഐഇഎസ് പബ്ലിക് സ്കൂൾ ആൻഡ് എൻജിനിയറിംഗ് കോളജ് മെംബർ, ജനപ്രിയ മലയാളം കമ്യൂണിക്കേഷൻസ് കോഓർഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു.