ടൗണ്‍സ് വില്ലിൽ ഓൾ ഓസ്ട്രേലിയ വടംവലി സെപ്റ്റംബർ എട്ടിന്
Saturday, June 16, 2018 7:22 PM IST
ടൗണ്‍സ് വിൽ (ക്വീൻസ് ലാൻഡ്): ടൗണ്‍സ്വിൽ മലയാളി അസോസിയേഷന്‍റെ പതിനൊന്നാം വാർഷികത്തോടനുബന്ധിച്ച് ഓൾ ഓസ്ട്രേലിയ വടംവലി മത്സരം നടത്തുന്നു. സെപ്റ്റംബർ എട്ടിന് കിർവാൻ ബാപ്റ്റിസ്റ്റ് പള്ളിയങ്കണത്തിലാണ് മത്സരം. ഓസ്ട്രേലിയയിലെ പ്രമുഖരായ പത്തോളം ടീമുകളാണ് മത്സരത്തിൽ മാറ്റുരയ്ക്കുന്നത്.

ഓണാഘോഷങ്ങൾക്കൊപ്പമാണ് മാറ്റ് ഇക്കുറി വാർഷികം ആഘോഷിക്കുന്നത്. കിർവാൻ പാരിഷ് ഹാളിൽ രാവിലെ അത്തുപൂക്കള മത്സരത്തോടെ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. തുടർന്നു കുട്ടികളുടെ വിവിധ കലാപരിപാടികൾ, ഓണസദ്യം എന്നിവ നടക്കും.

വിവരങ്ങൾക്ക്: ജോണി ജോസഫ് 042288 6299, ജെറീഷ് ജോർജ് 0422869095, സുനിൽ സ്കറിയ 0434492415.

റിപ്പോർട്ട്: തോമസ് ടി. ഓണാട്ട്