അബർഡീൻ: അബർഡീൻ സെൻറ് ജോർജ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ ഡോ: തോമസ് മോർ തിമോത്തിയോസ് തിരുമേനിയുടെ സപ്തതി ആഘോഷവും വി.കുർബാനയും ജൂണ്‍ 17 ഞായാറാഴ്ച അബർഡീന് മാസ്ട്രിക്ക് ്രെഡെവിലുള്ള സെന്റ്് ക്ലെമെന്റ്്സ് എപ്പിസ്കോപ്പൽ പള്ളിയിൽ (St .Clements Episcopal Church, Mastrick Drive, Aberdeen, Scotland, UK, AB 16 6 UF) നടക്കപ്പെടും. മലങ്കര യാക്കോബായ സുറിയാനി സഭയുടെ സീനിയർ മെത്രപ്പോലീത്തായും കോട്ടയം ഭദ്രാസനാധിപനുമായ അഭി. ഡോ: തോമസ് മോർ തിമോത്തിയോസ് തിരുമേനി വി. കുർബാന അർപ്പിക്കുന്നു.
ജൂണ്‍ 16 ശനിയാഴ്ച വൈകുന്നേരം 3.15ന് അബർഡീൻ എയർപോർട്ടിൽ എത്തിച്ചേരുന്ന
അഭി. ഡോ: തോമസ് മോർ തിമോത്തിയോസ് തിരുമേനിയെ ഇടവക ഭരണസമിതിയുടെ നേതൃത്വത്തിൽ ഇടവക അഗങ്ങൾ ചേർന്നു സ്വികരിക്കുന്നതും വൈകുന്നേരം 7ന് സന്ധ്യാ പ്രാർത്ഥനയും, വചന പ്രഘോഷണവും , തുടർന്ന്് ഡോ: തോമസ് മോർ തിമോത്തിയോസ് തിരുമേനിയുടെ 70 ജ·ദിനം (സപ്തതി) പ്രമാണിച്ചു 70 പേർക്കു മധുരം നൽകി ആഘോഷിക്കുന്നതായിരിക്കും.
2018 ജൂണ്‍ 17 ഞായാറാഴ്ച രാവിലെ 6.30ന് പ്രഭാത നമസ്കാരവും തുടർന്നു ഡോ: തോമസ് മോർ തിമോത്തിയോസ് തിരുമേനിയുടെ മുഖ്യാ കാർമികത്വത്തിൽ വി. കുർബാനയും, മദ്ധ്യസ്ഥ പ്രാർത്ഥന, അനുഗ്രഹ പ്രഭാഷണം, ആശിർവാദം, കൈമുത്ത് എന്നിവ ഉണ്ടായിരിക്കുന്നതാണ്. വിശ്വാസത്തോടും, പ്രാർത്ഥനയോടുംകൂടി നേർച്ചകാഴ്ച്ചകളുമായി വന്നു സംബന്ധിച്ചു അനുഗ്രഹീതരാകുവാൻ ഏവരെയും കർത്തൃനാമത്തിൽ ക്ഷണിച്ചുകൊള്ളുന്നു.
പള്ളിയുടെ വിലാസം. St .Clements Episcopal Church , Mastrick Drive ,
AB 16 6 UF , Aberdeen , Scotland , UK .
കുടുതൽ വിവരങ്ങൾക്ക് :
വികാരി റവ ഫാ: എബിൻ മാർക്കോസ് 07736547476
സെക്രട്ടറി രാജു വേലംകാല 07789411249, 01224 680500
ട്രഷറാർ ജോണ്‍ വർഗീസ് 07737783234, 01224 467104
റിപ്പോർട്ട്: രാജു വേലംകാല