ഡീ​സ​ൽ ത​ട്ടി​പ്പ്: ഫോക്‌സ്‌വാഗണ്‍ ഒ​രു ബി​ല്യ​ണ്‍ യൂ​റോ പി​ഴ
Friday, June 15, 2018 4:51 PM IST
ബ​ർ​ലി​ൻ: ഡീ​സ​ൽ ത​ട്ടി​പ്പി​ന്‍റെ പേ​രി​ൽ ലോ​ക​ത്തി​ലെ മു​ന്തി​യ കാ​ർ നി​ർ​മ്മാ​താ​ക്ക​ളാ​യ ജ​ർ​മ​നി​യി​ലെ ഫോക്‌സ്‌വാഗണ്‍ ക​ന്പ​നി​യ്ക്ക് ഒ​രു ബി​ല്യ​ണ്‍ യൂ​റോ പി​ഴ. ഇ​തി​ൽ 5 മി​ല്യ​ണ്‍ യൂ​റോ​യും ലീ​ഗ​ൽ പെ​നാ​ൽ​റ്റി​യും ബാ​ക്കി 95 മി​ല്യ​ണ്‍ യൂ​റോ ത​ട്ടി​പ്പി​ലൂ​ടെ ക​ന്പ​നി നേ​ടി​യ ലാ​ഭ​ത്തി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഒ​രു ബി​ല്യ​ണ്‍ പിഴയായി ക​ണ​ക്കാ​ക്കി​യി​രി​യ്ക്കു​ന്ന​ത്.

പി​ഴ​യ​ട​യ്ക്കാ​ൻ ക​ന്പ​നി സ​മ്മ​തി​ച്ച​താ​യി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ചു. ബ്രൗ​ണ്‍​ഷ്വൈ​ഗ് കോ​ട​തി​യാ​ണ് പി​ഴ ചു​മ​ത്താ​ൻ ഉ​ത്ത​ര​വാ​യ​ത്.

ലോ​ക വ്യാ​പ​ക​മാ​യി പ്ര​ത്യേ​കി​ച്ച് അ​മേ​രി​ക്ക​യി​ൽ 2007 മു​ത​ൽ 2015 വ​രെ വി​റ്റ ഡീ​സ​ൽ കാ​റു​ക​ളി​ൽ കൃ​ത്രി​മം കാ​ണി​ച്ചു ക​ന്പ​നി ലാ​ഭ​മു​ണ്ടാ​ക്കി​യെ​ന്നാ​ണ് അ​മേ​രി​ക്ക ക​ണ്ടെ​ത്തി​യ​ത്. ഇ​തി​നെ തു​ട​ർ​ന്നാ​ണ് ക​ന്പ​നി​യ്ക്കെ​തി​രെ അ​ന്വേ​ഷ​ണ ന​ട​ത്തി​യ​തും ക​ണ്ടെ​ത്തി​യ​തും. ഇ​ത്ത​ര​ത്തി​ൽ മൊ​ത്തം 10.7 ദ​ശ​ല​ക്ഷം വാ​ഹ​ന​ങ്ങ​ൾ, ലോ​ക​വ്യാ​പ​ക​മാ​യി വി​റ്റ​താ​യി ക​ന്പ​നി വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

യു​എ​സ്, കാ​ന​ഡ എ​ന്ന​വി​ട​ങ്ങ​ളി​ൽ വി​റ്റ കാ​റു​ക​ളി​ൽ നി​യ​മ​വി​രു​ദ്ധ​മാ​യ സോ​ഫ്റ്റ്വെ​യ​ർ ഘ​ടി​പ്പി​ച്ച് പു​ക ബ​ഹി​ർ​ഗ​മ​ന​ത്തി​ന്‍റെ അ​ള​വു കു​റ​യ​യ്ക്കു​ന്ന​താ​യി കാ​ണി​യ്ക്കു​ന്ന​തി​ലാ​ണ് ക​ന്പ​നി ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. ത​ട്ടി​പ്പ് ക​ന്പ​നി​യു​ടെ സ​ൽ​പ്പേ​രി​നു ക​ള​ങ്കം ചാ​ർ​ത്തി​യെ​ങ്കി​ലും ഇ​പ്പോ​ഴും ക​ന്പ​നി കാ​റു​ക​ളു​ടെ വി​ൽ​പ്പ​ന​യി​ൽ മു​ൻ​പ​ന്തി​യി​ലാ​ണ്. ത​ട്ടി​പ്പി​നെ തു​ട​ർ​ന്ന് ക​ന്പ​നി മേ​ധാ​വി​യെ പു​റ​ത്താ​ക്കി​യി​രു​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ