ബ്രി​സ്റ്റോ​ൾ കാ​ർ​ഡി​ഫ് റീ​ജ​ണ്‍ ബൈ​ബി​ൾ ക​ലോ​ത്സ​വം ഒ​ക്ടോ​ബ​ർ 6ന് ​ഗ്ലോ​സ്റ്റ​റി​ൽ
Wednesday, June 13, 2018 10:09 PM IST
ബ്രി​സ്റ്റോ​ൾ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ ബ്രി​സ്റ്റോ​ൾ കാ​ർ​ഡി​ഫ് റീ​ജ​ണ്‍ ബൈ​ബി​ൾ ക​ലോ​ത്സ​വം ഗ്ലോ​സ്റ്റ​റി​ലെ ക്രി​പ്റ്റ് സ്കൂ​ൾ ഹാ​ളി​ൽ വ​ച്ചു ഒ​ക്ടോ​ബ​ർ 6ന് ​ന​ട​ക്കും. ബ്രി​സ്റ്റോ​ൾ കാ​ർ​ഡി​ഫ് റീ​ജ​ണി​ന്‍റെ കീ​ഴി​ലു​ള്ള 17 കു​ർ​ബാ​ന സെ​ന്‍റ​റു​ക​ളി​ലെ പ്ര​തി​ഭാ​ശാ​ലി​ക​ളാ​യി കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും ദൈ​വ​വ​ച​നം ക​ലാ​രൂ​പ​ത്തി​ലൂ​ടെ പ്ര​ക​ടി​പ്പി​ക്കു​വാ​നു​ള്ള ഒ​രു വ​ലി​യ വേ​ദി​യാ​ണ് ഈ ​കോ​ല​ത്സ​വം. ഇ​തി​ൽ നി​ന്നും വി​ജ​യി​ക​ളാ​യി​ട്ടു​ള്ള​വ​രെ​യാ​ണ് ന​വം​ബ​ർ 10ന് ​ബ്രി​സ്റ്റോ​ളി​ൽ വ​ച്ചു ന​ട​ക്കു​ന്ന ഗ്രേ​റ്റ് ബ്രി​ട്ട​ൻ എ​പ്പാ​ർ​ക്കി​യ​ൽ ബൈ​ബി​ൾ ക​ലോ​ത്സ​വ​ത്തി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്.

ദൈ​വം സ്വ​യം വെ​ളി​പ്പെ​ടു​ത്തു​ന്ന മാ​ധ്യ​മ​മാ​ണ് ദൈ​വ​വ​ച​നം. അ​ത് ക​ല​യി​ലൂ​ടെ ആ​കു​ന്പോ​ൾ കൂ​ടു​ത​ൽ ആ​സ്വാ​ദ്യ​ക​രം. ദൈ​വ​വ​ച​ന​മാ​കു​ന്ന ക​ണ്ണാ​ടി​യി​ലൂ​ടെ ദൈ​വ​ത്തി​ന്‍റെ ത​നി​രൂ​പം മ​റ്റു​ള്ള​വ​രി​ലേ​ക്ക് എ​ത്തി​ക്കു​വാ​നു​ള്ള ഒ​ര​വ​സ​ര​മാ​ണ് ബൈ​ബി​ൾ ക​ലോ​ത്സ​വം ന​മു​ക്കു ന​ൽ​കു​ന്ന​ത്.

ബ്രി​സ്റ്റോ​ൾ കാ​ർ​ഡി​ഫ് റീ​ജ​ണി​ന്‍റെ കീ​ഴി​ലു​ള്ള എ​ല്ലാ കു​ർ​ബാ​ന സെ​ന്‍റ​റു​ക​ളി​ൽ നി​ന്നും ക​ലോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ എ​ത്ര​യും പെ​ട്ടെ​ന്ന് പേ​ര് ര​ജി​സ്ട്ര​ർ ചെ​യ്യ​ണ​മെ​ന്ന് ഈ ​വ​ർ​ഷ​ത്തെ ക​ലോ​ത്സ​വം ചെ​യ​ർ​മാ​ൻ റാ. ​ഫാ. ജോ​യി വ​യ​ലി​ലും കോ​ർ​ഡി​നേ​റ്റ​ർ റോ​യി സെ​ബാ​സ്റ്റ്യ​നും അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് www.smcgbbiblekalolsavam.com കൂ​ടു​ത​ൽ എ​ന്ന വെ​ബ്സൈ​റ്റി​ൽ ബ​ന്ധ​പ്പെ​ട​ണം.


venue address Crypt School
podsmead road, Gloucster gl25AE


റി​പ്പോ​ർ​ട്ട്: ഫി​ലി​പ്പ് ജോ​സ​ഫ്