ജ​ർ​മ​നി​യി​ലെ കു​റ​ഞ്ഞ വേ​ത​ന​വും ശ​രാ​ശ​രി വേ​ത​ന​വും
Tuesday, June 12, 2018 9:53 PM IST
ബ​ർ​ലി​ൻ: ജ​ർ​മ​നി​യി​ൽ ജോ​ലി​ക്കു പോ​കു​ന്പോ​ൾ എ​ന്തു പ്ര​തീ​ക്ഷി​ക്കാം. മി​ക്ക യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലു ഏ​റെ​ക്കാ​ല​മാ​യി മി​നി​മം വേ​ത​ന നി​യ​മം പ്രാ​ബ​ല്യ​ത്തി​ലു​ള്ള​താ​ണെ​ങ്കി​ലും ജ​ർ​മ​നി​യി​ൽ 2014 ൽ ​മാ​ത്ര​മാ​ണ് അം​ഗീ​ക​രി​ച്ച​ത്.

ഈ ​വ​ർ​ഷം രാ​ജ്യ​ത്തെ മി​നി​മം വേ​ത​നം മ​ണി​ക്കൂ​റി​ന് 8.84 യൂ​റോ​യാ​ണ്. മാ​സം 1498 യൂ​റോ​യും. 2017 ലേ​തി​നു തു​ല്യ​മാ​ണ് ഈ ​തു​ക. അ​ടു​ത്ത പു​ന​ര​വ​ലോ​ക​നം അ​ടു​ത്ത വ​ർ​ഷം ജ​നു​വ​രി​യി​ൽ ഉ​ണ്ടാ​കു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്നു. 8.50 യൂ​റോ ആ​യി​രു​ന്നു 2015 ലെ ​മി​നി​മം വേ​ത​നം.

ഫ്രീ​ൻ​ലാ​ൻ​സ​ർ​മാ​ർ​ക്കും സ്വ​യം​തൊ​ഴി​ൽ ചെ​യ്യു​ന്ന​വ​ർ​ക്കും ഇ​തു ബാ​ധ​ക​മ​ല്ല. ഇ​ന്േ‍​റ​ണ്‍​ഷി​പ്പു​ക​ൾ​ക്കും ല​ഭ്യ​മാ​ക​ണ​മെ​ന്നി​ല്ല. ജ​ർ​മ​നി​യി​ലെ ശ​രാ​ശ​രി ശ​ന്പ​ള​മാ​ക​ട്ടെ, മി​ക്ക യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലേ​തി​നെ​ക്കാ​ളും മി​ക​ച്ച​താ​ണ്. 2016ലെ ​ക​ണ​ക്ക​നു​സ​രി​ച്ച് രാ​ജ്യ​ത്തെ 15 മു​ത​ൽ 64 വ​രെ പ്രാ​യ​മു​ള്ള​വ​രി​ൽ മൂ​ന്നി​ൽ​ര​ണ്ടു പേ​രും ശ​ന്പ​ള​മു​ള്ള ജോ​ലി ചെ​യ്യു​ന്നു. 2017 ലെ ​ക​ണ​ക്ക​നു​സ​രി​ച്ച് മാ​സം 3,771 യൂ​റോ​യാ​ണ് ശ​രാ​ശ​രി വ​രു​മാ​നം. ആ​ഴ്ച​യി​ൽ 38 മു​ത​ൽ 42 വ​രെ മ​ണി​ക്കൂ​ർ സ​മ​യം ജോ​ലി​യാ​ണ് ക്ര​മീ​ക​രി​ച്ചി​രി​യ്ക്കു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ