സെ​ൻ​ട്ര​ൽ ബാ​ങ്കി​ന്‍റെ അ​ധി​കാ​രം വ​ർ​ധി​പ്പി​ക്കാ​നു​ള്ള നി​ർ​ദേ​ശം സ്വി​സ് വോ​ട്ട​ർ​മാ​ർ ത​ള്ളി
Tuesday, June 12, 2018 9:43 PM IST
ജ​നീ​വ: സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ സെ​ൻ​ട്ര​ൽ ബാ​ങ്കി​ന് കൂ​ടു​ത​ൽ അ​ധി​കാ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നും രാ​ജ്യ​വ്യാ​പ​ക​മാ​യി വാ​യ്പാ ന​യം നി​ശ്ച​യി​ക്കു​ന്ന​തി​നു​ള്ള അ​വ​കാ​ശം ന​ൽ​കു​ന്ന​തി​നു​മു​ള്ള നി​ർ​ദേ​ശം സ്വി​സ് ജ​ന​ത ഹി​ത​പ​രി​ശോ​ധ​ന​യി​ൽ ത​ള്ളി.

സ്വി​സ് നാ​ഷ​ണ​ൽ ബാ​ങ്കി​ന് വാ​യ്പ​ക​ൾ​ക്കു​മേ​ൽ അ​ധി​ക അ​വ​കാ​ശം ന​ൽ​കു​ന്ന​ത് വാ​ണി​ജ്യ ബാ​ങ്കു​ക​ളു​ടെ ചി​റ​ക​രി​യു​ന്ന​തി​നു തു​ല്യ​മാ​യി​രി​ക്കു​മെ​ന്ന നി​ല​പാ​ടി​നാ​ണ് വോ​ട്ട​ർ​മാ​ർ അം​ഗീ​കാ​രം ന​ൽ​കി​യ​ത്. അ​ധി​കാ​രം വ​ർ​ധി​പ്പി​ക്കാ​നു​ള്ള നി​ർ​ദേ​ശ​ത്തെ 75 ശ​ത​മാ​നം വോ​ട്ട​ർ​മാ​രും എ​തി​ർ​ത്തു. രാ​ജ്യ​ത്തെ സാ​ന്പ​ത്തി​ക സം​വി​ധാ​ന​ത്തി​ൽ പ​ത്തു ശ​ത​മാ​നം നി​യ​ന്ത്ര​ണം മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ സ്വി​സ് നാ​ഷ​ണ​ൽ ബാ​ങ്കി​നു​ള്ള​ത്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ