കേ​ര​ളാ പൂ​രം 2018: യു​കെ​യി​ലെ ഗാ​യ​ക​ർ​ക്കും ന​ർ​ത്ത​ക​ർ​ക്കും വേ​ദി​യി​ൽ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ന് അ​വ​സ​രം
Tuesday, June 12, 2018 9:42 PM IST
ല​ണ്ട​ൻ: യു​കെ​യി​ലെ 120ൽ​പ​രം മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ക്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജൂ​ണ്‍ 30 ശ​നി​യാ​ഴ്ച്ച ഓ​ക്സ്ഫോ​ഡി​ലെ ഫാ​ർ​മൂ​ർ റി​സ​ർ​വോ​യ​റി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന "​കേ​ര​ളാ പൂ​രം 2018'​നോ​ട​നു​ബ​ന്ധി​ച്ച് സ്റ്റേ​ജ് പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ന് യു​കെ​യി​ലെ ഗാ​യ​ക​ർ​ക്കും ന​ർ​ത്ത​ക​ർ​ക്കും അ​വ​സ​ര​മു​ണ്ടാ​യി​രി​ക്കു​മെ​ന്ന് യു​ക്മ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് മാ​മ്മ​ൻ ഫി​ലി​പ്പ് അ​റി​യി​ച്ചു.

യു​ക്മ ഒ​രു ജ​ന​കീ​യ സം​ഘ​ട​ന എ​ന്ന നി​ല​യി​ൽ ബ്രി​ട്ട​നി​ലെ എ​ല്ലാ മ​ല​യാ​ളി​ക​ളു​ടേ​യും പി​ന്തു​ണ​യോ​ടെ​യാ​ണ് ക​ഴി​ഞ്ഞ വ​ർ​ഷം മ​ത്സ​ര​വ​ള്ളം​ക​ളി സം​ഘ​ടി​പ്പി​ച്ച​ത്. യു​ക്മ​യി​ലെ അം​ഗ​സം​ഘ​ട​ക​ളി​ൽ നി​ന്നു​ള്ള​വ​ർ​ക്ക് പു​റ​മേ മ​റ്റു​ള്ള​വ​രു​ടേ​യും അ​ക​മ​ഴി​ഞ്ഞ പി​ന്തു​ണ​യാ​ണ് അ​തി​ന് ല​ഭി​ച്ച​ത്. അ​തി​ന്‍റെ പി​ൻ​ബ​ല​ത്തി​ലാ​ണ് കൂ​ടു​ത​ൽ പ​രി​പാ​ടി​ക​ളു​മാ​യി ഇ​ത്ത​വ​ണ ന്ധ​കേ​ര​ളാ പൂ​രം 2018ന്ധ ​വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഏ​റ്റ​വും വ​ലി​യ ആ​ക​ർ​ഷ​ണ​മാ​യ മ​ത്സ​ര​വ​ള്ളം​ക​ളി​യ്ക്ക് 32 ടീ​മു​ക​ളാ​ണ് ഏ​റ്റു​മു​ട്ടാ​ൻ ത​യ്യാ​റെ​ടു​ത്ത് നി​ൽ​ക്കു​ന്ന​ത്. വ​ള്ളം​ക​ളി മ​ത്സ​രം ന​ട​ക്കു​ന്ന​തി​ന്‍റെ ഇ​ട​വേ​ള​ക​ളി​ൽ സ്റ്റേ​ജി​ൽ വി​വി​ധ നൃ​ത്ത​പ​രി​പാ​ടി​ക​ളും ഗാ​ന​ങ്ങ​ളു​മാ​ണ് അ​ര​ങ്ങേ​റു​ന്ന​ത്. ഈ ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ന് താ​ത്പ​ര്യ​മു​ള്ള യു​ക്മ അം​ഗ അ​സോ​സി​യേ​ഷ​നു​ക​ൾ​ക്കും യു​ക്മ അ​ഭ്യു​ദ​യ​കാം​ഷി​ക​ൾ​ക്കും അ​വ​സ​ര​മു​ണ്ടാ​യി​രി​ക്കും.

ക​ഴി​ഞ്ഞ വ​ർ​ഷം സ്റ്റേ​ജ് പ്രോ​ഗ്രാ​മു​ക​ൾ വി​ജ​യ​ക​ര​മാ​യി ഏ​കോ​പി​പ്പി​ച്ച ജെ​യ്സ​ണ്‍ ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടീ​മാ​യി​രി​ക്കും ഇ​ത്ത​വ​ണ​യും സ്റ്റേ​ജ് മാ​നേ​ജ്മെ​ന്‍റ് ന​ട​ത്തു​ന്ന​ത്. ജോ​ർ​ജ്കു​ട്ടി എ​ണ്ണം​പ്ലാ​ശേ​രി, അ​നീ​ഷ് ജോ​ണ്‍, പ്രി​യ കി​ര​ണ്‍ എ​ന്നി​വ​രാ​യി​രി​ക്കും മ​റ്റ് ടീം ​അം​ഗ​ങ്ങ​ൾ.

​കേ​ര​ളാ പൂ​രം 2018 ​വേ​ദി​യി​ൽ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പിക്കാൻ താ​ൽ്പ​ര്യ​മു​ള്ള​വ​ർ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് മാ​മ്മ​ൻ ഫി​ലി​പ്പ്: 07885467034, റോ​ജി​മോ​ൻ വ​ർ​ഗീ​സ്: 07883068181 എ​ന്നി​വ​രെ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.

റി​പ്പോ​ർ​ട്ട്: എ​ബി സെ​ബാ​സ്റ്റ്യ​ൻ