ഹ​രി​തോ​ർ​ജ​ത്തി​ന് ആ​ഹ്വാ​ന​വു​മാ​യി മാ​ർ​പാ​പ്പ
Monday, June 11, 2018 10:52 PM IST
വ​ത്തി​ക്കാ​ൻ സി​റ്റി: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​നെ​തി​രേ ക​രു​തി​യി​രി​ക്ക​ണ​മെ​ന്നും ഹ​രി​തോ​ർ​ജ​ത്തെ കൂ​ടു​ത​ൽ പ്രോ​ത്സാ​ഹി​പ്പി​ക്ക​ണ​മെ​ന്നും മാ​ർ​പാ​പ്പ ആ​ഹ്വാ​നം ചെ​യ്തു.

സ​മൂ​ഹ പു​രോ​ഗ​തി​ക്ക് ഉൗ​ർ​ജം ആ​വ​ശ്യ​മാ​ണ്. പ​ക്ഷേ, ഉൗ​ർ​ജം മ​നു​ഷ്യ​വ​ർ​ഗ​ത്തി​ന്‍റെ നാ​ശ​ത്തി​നു കാ​ര​ണ​മാ​ക​രു​ത്. നി​ല​വി​ലും വ​രും കാ​ല​ങ്ങ​ളി​ലും കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം വ​ലി​യ വെ​ല്ലു​വി​ളി ഉ​യ​ർ​ത്തു​ന്ന​ത് മ​നു​ഷ്യ​ന്‍റെ നി​ല​നി​ൽ​പ്പി​ന് ആ​പ​ൽ​ക്ക​ര​മാ​ണ്. മ​നു​ഷ്യ​വ​ർ​ഗം നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ പ​ര​സ്പ​രം ബ​ന്ധി​ത​മാ​ണ്. മ​ലി​നീ​ക​ര​ണ​വും ദാ​രി​ദ്യ്ര​വും ഇ​ല്ലാ​താ​ക്കു​ക​യും സാ​മൂ​ഹ്യ​നീ​തി ഉ​റ​പ്പു​വ​രു​ത്തു​ക​യും ചെ​യ്യു​ന്ന ഉൗ​ർ​ജ​മാ​ണ് പു​തു​യു​ഗ​ത്തി​ന് ആ​വ​ശ്യ​മെ​ന്നും മാ​ർ​പാ​പ്പ പ​റ​ഞ്ഞു.

സം​സ്കാ​ര​ത്തി​ന് ഉൗ​ർ​ജം വേ​ണം. പ​ക്ഷേ, ഉൗ​ർ​ജം സം​സ്കാ​ര​ത്തെ ന​ശി​പ്പി​ക്കാ​ൻ പാ​ടി​ല്ല- എ​ണ്ണ​ക്ക​ന്പ​നി എ​ക്സി​ക്യൂ​ട്ടി​വു​മാ​രു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ര​ണ്ടു ദി​വ​സ​ത്തെ കോ​ണ്‍​ഫ​റ​ൻ​സി​നാ​ണ് എ​ണ്ണ​ക്ക​ന്പ​നി എ​ക്സി​ക്യൂ​ട്ടി​വു​മാ​ർ വ​ത്തി​ക്കാ​നി​ലെ​ത്തി​യ​ത്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ