ക​ട​ലി​ൽ​നി​ന്നു ര​ക്ഷ​പെ​ടു​ത്തി​യ അ​ഭ​യാ​ർ​ഥി​ക​ൾ​ക്ക് ഇ​റ്റ​ലി പ്ര​വേ​ശ​നം നി​ഷേ​ധി​ച്ചു
Monday, June 11, 2018 10:51 PM IST
റോം: ​ലി​ബി​യ​ൻ അ​തി​ർ​ത്തി​യി​ലെ ക​ട​ലി​ൽ​നി​ന്ന് ര​ക്ഷ​പെ​ടു​ത്തി​യ 629 അ​ഭ​യാ​ർ​ഥി​ക​ളു​മാ​യി ഇ​റ്റാ​ലി​യ​ൻ തീ​ര​ത്ത​ടു​ത്ത് ബോ​ട്ടി​ന് പ്ര​വേ​ശ​നം നി​ഷേ​ധി​ച്ചു. പു​തി​യ ആ​ഭ്യ​ന്ത​ര മ​ന്ത്രി മാ​റ്റി​യോ സാ​ൽ​വീ​നി​യു​ടേ​താ​ണ് തീ​രു​മാ​നം.

തീ​വ്ര വ​ല​തു​പ​ക്ഷ ക​ക്ഷി​യാ​യ ലീ​ഗ് പാ​ർ​ട്ടി​യു​ടെ നേ​താ​വാ​ണ് സാ​ൽ​വീ​നി. ക​പ്പ​ൽ മാ​ൾ​ട്ട​യി​ൽ അ​ടു​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും അ​തും അം​ഗീ​ക​രി​ക്ക​പ്പെ​ട്ടി​ല്ല. അ​ഭ​യാ​ർ​ഥി പ്ര​വാ​ഹ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ക​ടു​ത്ത നി​ല​പാ​ട് സ്വീ​ക​രി​ക്കു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ സ​മ​യ​ത്ത് സാ​ൽ​വീ​നി​യു​ടെ പാ​ർ​ട്ടി വോ​ട്ട​ർ​മാ​ർ​ക്ക് ഉ​റ​പ്പു ന​ൽ​കി​യി​രു​ന്ന​താ​ണ്.

വ​ട​ക്ക​ൻ ആ​ഫ്രി​ക്ക​യി​ൽ നി​ന്ന് യൂ​റോ​പ്പി​ലേ​ക്കു വ​രു​ന്ന അ​ഭ​യാ​ർ​ഥി​ക​ളു​ടെ പ്ര​ധാ​ന പ്ര​വേ​ശ​ന ക​വാ​ടം ഇ​റ്റ​ലി​യാ​ണ്. മ​നു​ഷ്യ​ക്ക​ട​ത്ത് അ​നു​വ​ദി​ക്കി​ല്ലെ​ന്നും, അ​ന​ധി​കൃ​ത കു​ടി​യേ​റ്റം ത​ട​യു​മെ​ന്നും സാ​ൽ​വീ​നി ആ​വ​ർ​ത്തി​ച്ചു പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ