റീ​ജ​ണ​ൽ ഒ​രു​ക്ക ക​ണ്‍​വ​ൻ​ഷ​നു​ക​ൾ നാലു സ്ഥലങ്ങളിൽ പു​ത്ത​നു​ണ​ർ​വേ​കി
Monday, June 11, 2018 10:50 PM IST
ബ്രി​സ്റ്റോ​ൾ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ൽ ഒ​ക്ടോ​ബ​റി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന ര​ണ്ടാം അ​ഭി​ഷേ​കാ​ഗ്നി ക​ണ്‍​വ​ൻ​ഷ​ന് ഒ​രു​ക്ക​മാ​യി ന​ട​ക്കു​ന്ന പ്രാ​രം​ഭ സ​മ്മേ​ള​ന​ങ്ങ​ൾ നാ​ലു സ്ഥ​ല​ങ്ങ​ളി​ൽ പൂ​ർ​ത്തി​യാ​യി. ല​ണ്ട​ൻ, സൗ​ത്താം​പ്റ്റ​ണ്‍, ബ്രി​സ്റ്റോ​ൾ, കേം​ബ്രി​ഡ്ജ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ന്ന സാ​യാ​ഹ്ന ക​ണ്‍​വ​ൻ​ഷ​നു​ക​ൾ​ക്ക് റ​വ. ഫാ. ​ടെ​റി​ൻ മു​ള്ള​ക്ക​ര, റ​വ. ബ്ര. ​സ​ന്തോ​ഷ് ക​രു​മ​ത്ര, സ​ണ്ണി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. എ​ല്ലാ സ്ഥ​ല​ങ്ങ​ളി​ലും വൈ​കി​ട്ട് 5.30 മു​ത​ൽ 9.30 വ​രെ​യാ​ണ് ശു​ശ്രൂ​ഷ​ക​ൾ ക്ര​മീ​ക​രി​ച്ചി​രു​ന്ന​ത്.

വി. ​കു​ർ​ബാ​ന, ആ​രാ​ധ​നാ സ്തു​തി ഗീ​ത​ങ്ങ​ൾ, മ​ധ്യ​സ്ഥ പ്രാ​ർ​ത്ഥ​ന​ക​ൾ എ​ന്നി​വ​യ്ക്കൊ​പ്പം വ​ച​ന​ശു​ശ്രൂ​ഷ​യും ഒ​രു​ക്കി​യി​രു​ന്നു. അ​താ​ത് റീ​ജ​ണി​ലെ വി​വി​ധ വി. ​കു​ർ​ബാ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ വി​വി​ധ പ്രാ​ർ​ഥ​ന ഗ്രൂ​പ്പു​ക​ൾ​ക്കു നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന​വ​രും ഒ​ക്ടോ​ബ​റി​ലെ അ​ഭി​ഷേ​കാ​ഗ്നി ധ്യാ​ന​ത്തി​നു വോ​ള​ണ്ടി​യേ​ഴ്സാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രും ആ​ത്മീ​യ​മാ​യി ഒ​രു​ങ്ങു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് ഈ ​ഒ​രു​ക്ക​ധ്യാ​ന​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ല​ണ്ട​നി​ൽ റ​വ. ഫാ. ​ജോ​സ് അ​ന്ത്യാം​കു​ളം എം​സി​ബി​എ​സ്, സൗ​ത്താം​പ്ട​ണി​ൽ റ​വ. ഫാ. ​റ്റോ​മി ചി​റ​യ്ക്ക​ൽ മ​ണ​വാ​ള​ൻ, ബ്രി​സ്റ്റോ​ളി​ൽ റ​വ. ഫാ. ​പോ​ൾ വെ​ട്ടി​ക്കാ​ട്ട്, കേം​ബ്രി​ഡ്ജി​ൽ റ​വ. ഫാ. ​ഫി​ലി​പ്പ് പ​ന്ത​മാ​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ സാ​യാ​ഹ്ന ക​ണ്‍​വ​ൻ​ഷ​നു​ക​ൾ​ക്ക് ആ​തി​ഥ്യ​മേ​കി.

തി​ങ്ക​ൾ, ചൊ​വ്വ, ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ലാ​യി ഗ്ലാ​സ്ഗോ, പ്ര​സ്റ്റ​ണ്‍, മാ​ഞ്ച​സ്റ്റ​ർ, ക​വ​ൻ​ട്രി എ​ന്നി​വി​ട​ങ്ങ​ളി​ൽ സാ​യാ​ഹ്ന ക​ണ്‍​വ​ൻ​ഷ​നു​ക​ൾ ന​ട​ക്കും. ശു​ശ്രൂ​ഷ​ക​ൾ​ക്ക് റ​വ. ഫാ. ​ജോ​സ​ഫ് വെ​ന്പാ​ടും​ന്ത​റ വി​സി, റ​വ. ഫാ. ​മാ​ത്യു ചൂ​ര​പൊ​യ്ക​യി​ൽ, റ​വ. ഫാ. ​സ​ജി​മോ​ൻ മ​ല​യി​ൽ പു​ത്ത​ൻ​പു​ര​യി​ൽ, റ​വ. ഫാ. ​ജ​യ്സ​ണ്‍ ക​രി​പ്പാ​യി, റ​വ. ഫാ. ​സോ​ജി ഓ​ലി​ക്ക​ൽ, റ​വ. ഫാ. ​ടെ​റി​ൻ മു​ള്ള​ക്ക​ര, റ​വ. ബ്ര. ​സ​ന്തോ​ഷ് ക​രു​മ​ത്ര, സ​ണ്ണി തു​ട​ങ്ങി​യ​വ​ർ ശു​ശ്രൂ​ഷ​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കും. എ​ല്ലാ വി. ​കു​ർ​ബാ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും സാ​ധി​ക്കു​ന്നി​ട​ത്തോ​ളം ആ​ളു​ക​ൾ ഈ ​വ​ച​ന​വി​രു​ന്നി​ൽ പ​ങ്കു​ചേ​ര​ണ​മെ​ന്ന് രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ അ​ഭ്യ​ർ​ത്ഥി​ച്ചു.

റി​പ്പോ​ർ​ട്ട്: ഫാ. ​ബി​ജു കു​ന്ന​യ്ക്കാ​ട്ട്