32 ടീ​മു​ക​ൾ, 640 തു​ഴ​ക്കാ​ർ; പു​ന്ന​മ​ട​യാ​കു​വാ​ൻ ഒ​രു​ങ്ങി ഓ​ക്സ്ഫോ​ർ​ഡ്
Monday, June 11, 2018 10:46 PM IST
ല​ണ്ട​ൻ: യൂ​റോ​പ്പി​ലെ മ​ല​യാ​ളി​ക​ളെ ആ​വേ​ശ​ഭ​രി​ത​രാ​ക്കി "യു​ക്മ കേ​ര​ളാ പൂ​രം 2018'ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ ഇ​ന​മാ​യ മ​ത്സ​ര​വ​ള്ള​ക​ളി​യി​ൽ മാ​റ്റു​ര​യ്ക്കാ​നെ​ത്തു​ന്ന ടീ​മു​ക​ളു​ടെ നി​ര പൂ​ർ​ണ​മാ​യും സ​ജ്ജ​മാ​യി. ജൂ​ണ്‍ 30 ശ​നി​യാ​ഴ്ച ഓ​ക്സ്ഫോ​ർ​ഡ് ഫാ​ർ​മൂ​ർ റി​സ​ർ​വോ​യ​റി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​വ​ള്ളം ക​ളി​യി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ 32 ടീ​മു​ക​ൾ ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു.

ബോ​ട്ട് ക്ല​ബു​ക​ളു​ടെ പേ​രി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന ടീ​മു​ക​ൾ കേ​ര​ള​ത്തി​ലെ ചു​ണ്ട​ൻ വ​ള്ളം​ക​ളി പാ​ര​ന്പ​ര്യം ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് 32 കു​ട്ട​നാ​ട​ൻ ഗ്രാ​മ​ങ്ങ​ളു​ടെ പേ​രി​ലാ​ണ് മ​ത്സ​രി​ക്കാ​നി​റ​ങ്ങു​ന്ന​ത്. ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന ഓ​രോ ടീ​മി​നും സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​ര​മു​ള്ള പേ​രു​ക​ൾ ക്ല​ബു​ക​ൾ​ക്കാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ന്പോ​ൾ കു​ട്ട​നാ​ട​ൻ ഗ്രാ​മ​ങ്ങ​ളു​ടെ പേ​ര് സം​ഘാ​ട​ക സ​മി​തി ടീം ​ക്യാ​പ്റ്റ·ാ​രു​ടെ സ​മ്മ​തം കൂ​ടി ഉ​റ​പ്പാ​ക്കി​യാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം യൂ​റോ​പ്പി​ലാ​ദ്യ​മാ​യി മ​ല​യാ​ളി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ട മ​ത്സ​ര​വ​ള്ളം​ക​ളി​യി​ൽ 22 ടീ​മു​ക​ളാ​യി​രു​ന്നു പ​ങ്കെ​ടു​ത്തി​രു​ന്ന​ത്. ഈ ​വ​ർ​ഷം ടീം ​ര​ജി​സ്ട്രേ​ഷ​ൻ പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ ത​ന്നെ നി​ര​വ​ധി ആ​ളു​ക​ൾ ക്ല​ബ് ര​ജി​സ്റ്റ​ർ ചെ​യ്ത് മ​ത്സ​രി​ക്കു​ന്ന​തി​നാ​യി താ​ൽ​പ​ര്യ​പ്പെ​ട്ട് മു​ന്നോ​ട്ട് വ​രു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ വ​ള്ളം​ക​ളി മ​ത്സ​രം ന​ട​ത്തി​പ്പി​ന്‍റെ സൗ​ക​ര്യം കൂ​ടി ക​ണ​ക്കി​ലെ​ടു​ത്ത് 32 ടീ​മു​ക​ൾ മ​തി എ​ന്ന തീ​രു​മാ​നം സം​ഘാ​ട​ക​സ​മി​തി കൈ​ക്കൊ​ള്ളു​ക​യാ​യി​രു​ന്നു. ഒ​രു ടീ​മി​ൽ ക്യാ​പ്റ്റ​ൻ ഉ​ൾ​പ്പെ​ടെ 20 അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്. യൂ​റോ​പ്പി​ൽ ക​ലാ​കാ​യി​ക രം​ഗ​ങ്ങ​ളി​ൽ മ​ല​യാ​ളി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​ക​ളി​ൽ ഏ​റ്റ​വു​മ​ധി​കം മ​ത്സ​രാ​ർ​ത്ഥി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന​ത് എ​ന്ന നി​ല​യി​ൽ കൂ​ടി ഇ​ത്ത​വ​ണ യു​ക്മ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​ള്ളം​ക​ളി ച​രി​ത്രം സൃ​ഷ്ടി​ക്കു​വാ​ൻ പോ​വു​ക​യാ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: മാ​മ്മ​ൻ ഫി​ലി​പ്പ്: 07885467034, റോ​ജി​മോ​ൻ വ​ർ​ഗീസ്: 07883068181