തംബുരു സ്കൂൾ ഓഫ് മ്യൂസിക് വാർഷികം ആഘോഷിച്ചു
Thursday, May 24, 2018 11:46 PM IST
മംഗഫ് (കുവൈത്ത്) : തംബുരു സ്കൂൾ ഓഫ് മ്യൂസിക്കിന്‍റെ വാർഷികാഘോഷങ്ങൾ സ്ട്രിംഗ്സ് ആൻഡ് വേവ്സ് 2018 എന്ന പേരിൽ മേയ് 18 ആഘോഷിച്ചു.
മംഗഫ് സംഗീത ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ലോക കേരള സഭാംഗവും ഇന്തോ അറബ് കോണ്‍ഫഡറേഷൻ കുവൈറ്റ് ചാപ്റ്റർ പ്രസിഡന്‍റ് ബാബു ഫ്രാൻസീസ്, ഭവൻസ് സ്മാർട്ട് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ: മഹേഷ് പി അയ്യർ, പ്രശസ്ത വയലിൻ വിദ്വാൻ ബാലമുരളി കരുനാഗപ്പിള്ളി, ഭാരതീയ സംഗീത സഭ പ്രസിഡന്‍റ് സുനിൽ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. തംബുരു മ്യൂസിക്സിലെ കുട്ടികളും ഗുരു സിജിത രാജേഷും ചേർന്ന് അവതരിപ്പിച്ച വീണക്കച്ചേരി ശ്രദ്ദേയമായി. വീണയ്ക്കു പുറമെ മ്യദംഗം, വോക്കൽ എന്നിവയിലും കുട്ടികൾ കഴിവു തെളിയിച്ചു, ക്ലാസിക്കൽ സംഗീതത്തിനു പുറമേ സിനിമ ഗാനങ്ങളും വീണയിൽ കുട്ടികൾ അവതരിപ്പിച്ചു. പക്കമേളത്തിന്‍റെ അകന്പടിയോടെ സിജിത രാജേഷ് അവതരിപ്പിച്ച വീണ ഫൂഷൻ ശാസ്ത്രീയ സംഗീതത്തിൽ മാത്രം ഒതുങ്ങി നിൽക്കാതെ വിത്യസ്തത പുലർത്തുകയും കാണികളുടെ മനം കവരുകയും ചെയ്തു. തംബുരു മ്യൂസിക് നിന്‍റെ ഡയറക്ടർ രാജേഷ് ഗോപിനാഥൻ നന്ദി പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ