ട്രാസ്ക് കലോത്സവം സംഘടിപ്പിച്ചു
Thursday, May 24, 2018 12:43 AM IST
കുവൈത്ത്: തൃശൂർ അസോസിയേഷൻ ഓഫ് കുവൈത്തിന്‍റെ അംഗങ്ങളുടെയും അവരുടെ കുട്ടികളുടെയും കലാസാഹിത്യപരമായ കഴിവുകളെ വാർത്തെടുക്കുവാൻ രണ്ടു ഘട്ടങ്ങളിലായി ഒരുക്കിയ കലോത്സവം 2018 കഴിഞ്ഞ പര്യവസാനിച്ചു.

കലോത്സവത്തിന്‍റെ ആദ്യഘട്ടത്തിൽ നടന്ന സാഹിത്യ രചന മത്സരങ്ങൾ ഏപ്രിൽ 20 ന് അബാസിയ സക്സസ് ലൈൻ അക്കാദമിയിൽ അസോസിയേഷൻ വൈസ് പ്രസിഡന്‍റ് ഹേമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍റെ അംഗങ്ങളും കുട്ടികളുമായി മുന്നൂറോളം പേർ പങ്കെടുത്തു.

രണ്ടാം ഘട്ടത്തിൽ കലാ മത്സരങ്ങൾ മേയ് 11 ന് ഇന്ത്യൻ സെൻട്രൽ സ്കൂളിൽ നടന്നു. രാവിലെ 9നു തുടങ്ങിയ മത്സരങ്ങൾ രാത്രി ഏറെ വൈകിയാണ് അവസാനിച്ചത്. വൈകുന്നേരം നാലിന് നടന്ന സാംസ്കാരിക സമ്മേളനത്തിൽ അബാസിയ സ്മാർട്ട് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ മഹേഷ് പി. അയ്യർ മുഖ്യാതിഥിയായി പങ്കെടുത്ത് ഉദ്ഘാടനം നിർവഹിച്ചു. ആർട്സ് കണ്‍വീനർ ബിജു കോരാത്തു സ്വാഗതം ആശംസിച്ചു. പ്രസിഡന്‍റ് ബിജു കടവി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മനോജ് കുരുംബയിൽ, വനിതാവേദി കോഓർഡിനേറ്റർ ഷൈനി ഫ്രാങ്ക്, അൽമുല്ല എക്സ്ചേഞ്ച് മാർക്കറ്റിംഗ് മാനേജർ ഹുഫേസ അബാസ്, കളിക്കളം കോഓർഡിനേറ്റർ മാസ്റ്റർ ജോയൽ ജോസഫ് എന്നിവർ ആശംകൾ നേർന്നു പ്രസംഗിച്ചു. സ്പോർട്സ് കണ്‍വീനർ ജോസഫ് കനകൻ നന്ദി പറഞ്ഞു. വിവിധ ഇനങ്ങളിലായി അഞ്ഞൂറിലധികം മത്സരാർഥിൾ കലോത്സവത്തിൽ മാറ്റുരച്ചു.

ഫഹാഹീൽ ഏരിയക്കാണ് ഈ വർഷത്തെ കലാകിരീടം. സീനിയർ വിഭാഗം കലാതിലകമായി കുമാരി അഞ്ജന രവിപ്രസാദ്, കലാപ്രതിഭ മാസ്റ്റർ നിഹാസ് മുഹമ്മദ്, ജൂണിയർ വിഭാഗം കലാതിലകം കുമാരി ഐഷാ ഫാത്തിമ, സബ്ജൂണിയർ വിഭാഗം കലാപ്രതിഭ ആഡ്ലിൻ ചെറിയാൻ, കലാതിലകം എസ്തേർ ദിൻജെൻ എന്നിവരെ തെരഞ്ഞെടുത്തു. മത്സരത്തിൽ വിജയിച്ച എല്ലാവർക്കും ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

റിപ്പോർട്ട് : സലിം കോട്ടയിൽ