ജിദ്ദ കെ എംസിസി റംസാൻ റിലീഫ് മാസാചരണത്തിന് തുടക്കമായി
Tuesday, May 22, 2018 11:51 PM IST
ജിദ്ദ: ജാതി മത ഭേദമന്യേ അശരണരായ രോഗികൾക്ക് സാന്ത്വനത്തിന്‍റെ തൂവൽ സ്പർശമായി കേരളത്തിലെ പ്രമുഖ മെഡിക്കൽ കോളജുകളോടനുബന്ധിച്ചു നടത്തപ്പെടുന്ന സിഎച്ച് സെന്‍ററുകളുടെയും ജിദ്ദയിലെ പാവപ്പെട്ട പ്രവാസികളുടെ ദുരിതാശ്വാസ നിധിയായ ശിഹാബ് തങ്ങൾ റിലീഫ് സെല്ലിലേക്കുമുള്ള ജിദ്ദ കെ എംസിസി നടത്തിവരാറുള്ള റംസാൻ മാസ റിലീഫ് പ്രവർത്തനങ്ങൾക്ക് തുടക്കമായി.

ജിദ്ദ കെ എംസിസിയുടെ കീഴിൽ പ്രവർത്തിക്കുന്ന വിവിധ ഏരിയ, ജില്ലാ , മണ്ഡലം പഞ്ചായത്ത് കെ എംസിസി പ്രവർത്തകരുടെ സഹകരണത്തോടെ നടക്കുന്ന റംസാൻ റിലീഫ് കാന്പയിന്‍റെ ഉദ്ഘാടനം സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്‍റ് കെ.പി. മുഹമ്മദ് കുട്ടി നിർവഹിച്ചു. പ്രസിഡന്‍റ് അഹമ്മദ് പാളയാട്ട് അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം റീജണൽ കാൻസർ സെന്‍ററിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന തിരുവനന്തപുരം സിഎച്ച് സെന്‍ററിലും കോഴിക്കോട് മെഡിക്കൽ കോളജ് സിഎച്ച് സെന്‍റർ, മഞ്ചേരി മെഡിക്കൽ കോളജ് സിഎച്ച് സെന്‍റർ എന്നിവിടങ്ങളിൽ ജിദ്ദ കെ എംസിസി പൂർത്തിയാക്കിയ പദ്ധതികളെ കുറിച്ചും മറ്റു വിവിധ സിഎച്ച് സെന്‍ററുകൾക്ക് നൽകിയ സഹായങ്ങള കുറിച്ചുമുള്ള റിപ്പോർട്ടുകൾ യോഗത്തിൽ അവതരിപ്പിച്ചു. ചടങ്ങിൽ പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ പോകുന്ന അൽ റിഹാബ് ഏരിയ കമ്മിറ്റി പ്രസിഡന്‍റും ഹജ്ജ് വോളന്‍റിയറുമായ അബൂബക്കർ ഉദിന്നൂരിന് യാത്ര അയപ്പ് നൽകി. ജനറൽ സെക്രട്ടറി അബൂബക്കർ അരിന്പ്ര സ്വാഗതവും നാസർ മച്ചിങ്ങൽ നന്ദിയും പറഞ്ഞു. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ റസാഖ് മാസ്റ്റർ, ഇസ്മയിൽ മുണ്ടക്കുളം, അബ്ദുറഹ്മാൻ വെള്ളിമാടുകുന്നു, പി.സി.എ. റഹ്മാൻ, എ.കെ. മുഹമ്മദ് ബാവ, അസീസ് കോട്ടോപ്പാടം, ശിഹാബ് താമരക്കുളം, ഷൗക്കത്ത് ഒഴുകൂർ, മുൻ ഭാരവാഹികളായ സി.കെ. ശാക്കിർ, മജീദ് പുകയൂർ തുടങ്ങിയവർ നേതൃത്വം നൽകി.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ