മലപ്പുറം ജില്ലാ കെ എംസിസി നിക്ഷേപ പദ്ധതിക്ക് തുടക്കമായി
Monday, May 21, 2018 11:18 PM IST
റിയാദ്: മലപ്പുറം ജില്ലയിലെ പ്രവാസികളുടെ സന്പാദ്യശീലം വർധിപ്പിക്കുന്നതിനും ശിഷ്ട കാലം ഒരല്പം മിച്ചം വയ്ക്കുന്നതിനും വേണ്ടി റിയാദ് മലപ്പുറം ജില്ലാ കഐംസിസി നടപ്പിലാക്കുന്ന നൂർ ഫ്യുച്ചർ ഇൻവെസ്റ്റ്മെന്‍റ് നിക്ഷേപ പദ്ധതിക്ക് തുടക്കം കുറിച്ചു.

ബത്ഹയിലെ റമാദ് ഡിമോറ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ആദ്യ നിക്ഷേപം സെൻട്രൽ കമ്മിറ്റി പ്രസിഡന്‍റ് സി.പി മുസ്തഫയിൽ നിന്നും സ്വീകരിച്ച് പാണക്കാട് സയിദ് മുയിനലി തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. പദ്ധതിയിൽ അംഗത്വമെടുക്കുന്നവർ നിശ്ചിത സംഖ്യ മാസാന്തം നിക്ഷേപിക്കേണ്ടതാണ്. ഇങ്ങനെ ലഭിക്കുന്ന നിക്ഷേപ സംഖ്യ ഇന്ത്യയിലോ, വിദേശത്തോ സ്വീകാര്യതയുള്ള സംരംഭങ്ങൾ തുടങ്ങുന്നതിനോ, നിക്ഷേപം നടത്തുന്നതിനോ ഉപയോഗിച്ച് ലാഭ വിഹിതം അംഗങ്ങൾക്ക് വിതരണം ചെയ്യുന്ന പദ്ധതിയാണ് നൂർ ഫ്യൂച്ചർ ഇൻവെസ്റ്റ്്മെന്‍റ് പദ്ധതി. പദ്ധതിയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിന് പതിനഞ്ചംഗ സമിതിയും ക്രോഡീകരിക്കുന്നതിനു പതിനാറു മണ്ഡലങ്ങളിൽ കോഓഡിനേറ്റർമാരേയും ചുമതലപ്പെടുത്തിയതായി സംഘാടകർ അറിയിച്ചു. സിറ്റി ഫ്ളവർ സിഇഒ ഫസൽ റഹ്മാൻ, അരിന്പ്ര മുഹമ്മദ് മാസ്റ്റർ, നൂർ സമിതി അംഗം അബ്ദുസമദ് കൊടിഞ്ഞി, ആക്ടിംഗ് പ്രസിഡന്‍റ് മുനീർ വാഴക്കാട്, ജനറൽ സെക്രട്ടറി അസീസ് വെങ്കിട്ട, ട്രഷറർ മുഹമ്മദ് വേങ്ങര, ഓർഗനൈസിംഗ് സെക്രട്ടറി ഷൗക്കത്ത് കടന്പോട്ട്, അഷ്റഫ് മോയൻ, യൂനുസ് കൈതക്കോടൻ, ലത്തീഫ് താനാളൂർ, അഷ്റഫ് കൽപകഞ്ചേരി, സിദ്ദീഖ് തുവൂർ, ഹമീദ് ക്ലാരി, ഫൈസൽ ചേളാരി, ഷെരീഫ് അരീക്കോട്, അബ്ദു എടപ്പറ്റ എന്നിവർ സംബന്ധിച്ചു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ