കെകെഐസി കേന്ദ്ര ഇഫ്താർ സമ്മേളനം 25 ന്
Monday, May 21, 2018 11:17 PM IST
കുവൈത്ത്: കേരള ഇസ്ലാഹി സെന്‍ററിന്‍റെ ആഭിമുഖ്യത്തിലുള്ള കേന്ദ്ര ഇഫ്താർ സമ്മേളനം മേയ് 25 നു (വെള്ളി) വൈകുന്നേരം 4.30 മുതൽ ഖൈത്താൻ ബ്ലോക്ക് രണ്ടിലുള്ള മസ്ജിദ് ഹമൂദ് അൽഫജ്ജിയിൽ (ക്രൗണ്‍ പ്ലാസക്ക് എതിർവശം) സംഘടിപ്പിക്കുമെന്ന് സെന്‍റർ ഭാരവാഹികൾ അറിയിച്ചു.

കുവൈത്ത് ഒൗഖാഫ് ഇസ് ലാമികകാര്യ മന്ത്രാലയത്തിലെ അണ്ടർസെക്രട്ടറി ഷെയ്ഖ് ദാവൂദ് അൽഅസൂസി മുഖ്യാതിഥിയായിരിക്കും. ഇഹ്യാഉത്തുറാസ് പ്രതിനിധിയായി ഷെയ്ഖ് ജാസിം അൽഹജ്ജി പങ്കെടുക്കും. ഒൗഖാഫിന്‍റെ അതിഥികളായി കേരളത്തിൽ നിന്നെത്തുന്ന ത്വൽഹത്ത് സലാഹി, നിസാർ സലാഹി, മുജീബുർറഹ്മാൻ മദനി എന്നിവർ പരിശുദ്ധ റംസാനും പശ്ചാത്താപവും ആത്മീയ യാത്രയിലെ പാഥേയം, കാലത്തെ അതിജീവിക്കുന്ന ഖുർആൻ എന്നീ വിഷയങ്ങളിൽ പ്രഭാഷണം നടത്തും. കുവൈത്തിലെ വിവിധ മുസ്ലിം പ്രവാസിസംഘടനാ പ്രതിനിധികൾ പ്രത്യേക ക്ഷണിതാക്കളായിരിക്കും.

സമ്മേളന നടത്തിപ്പിനായി പി.എൻ. അബ്ദുൾ ലത്തീഫ് മദനി (ചെയർമാൻ), സക്കീർ കൊയിലാണ്ടി (വൈസ് ചെയർ), സുനാഷ് ശുകൂർ (ജനറൽ കണ്‍വീനർ), എൻ.കെ. അബ്ദുസലാം (കണ്‍വീനർ), അഷ്റഫ് എകരൂൽ (ജോയിന്‍റ് കണ്‍വീനർ), സി.പി. അബ്ദുൽ അസീസ്, സ്വാലിഹ് സുബൈർ (പ്രോഗ്രാം), ഹാറൂൻ അബ്ദുൽ അസീസ്, മുസ്തഫ പാടൂർ (പബ്ലിസിറ്റി), മഹ്ബൂബ് കാപ്പാട്, അബ്ദുസലാം മാഹി (വെന്യു), റഫീഖ് കണ്ണൂക്കര, അബ്ദുൾലത്തീഫ് കെ.കെ. (ഫുഡ്), കെ.സി. അബ്ദുൽ മജീദ്, മുനീർ ഫർവാനിയ (വളണ്ടിയർ), അബ്ദുൽ അസീസ് നരക്കോട്, കെ.സി. നജീബ് (പി.ആർ), ഇംതിയാസ് എൻ.എം, മുജീബ് കണ്ണൂർ (സൗണ്ട് ആൻഡ് റിക്കാർഡിം്), കെ.സി. അബ്ദുൾലത്തീഫ്, മുജീബ് റഹ്മാൻ എൻ.സി (ഫൈനാൻസ് ആൻഡ് സ്പോണ്‍സറിംഗ്), അൻവർ ടി.പി, സമീർ അലി എകരൂൽ (റിസപ്ഷൻ), ജാഫർ കൊടുങ്ങല്ലൂർ, ഹിദാസ് (ട്രാൻസ്പോർട്) എന്നിവരുടെ നേതൃത്വത്തിൽ സംഘാടക സമിതി പ്രവർത്തിച്ചു വരുന്നു.

സ്ത്രീകൾക്ക് പ്രത്യേകസ്ഥല സൗകര്യം ഏർപ്പെടുത്തുന്നുണ്ട്. കുവൈത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് വാഹനസൗകര്യം ഉണ്ടായിരിക്കും.

വിവരങ്ങൾക്ക്: 97895580, 94428440.

റിപ്പോർട്ട്: സലിം കോട്ടയിൽ