സോ​ഹ​ൻ റോ​യി​യു​ടെ "അ​ണു​കാ​വ്യം' പ്ര​കാ​ശ​നം ചെ​യ്തു
Thursday, April 19, 2018 6:39 PM IST
തി​രു​വ​ന​ന്ത​പു​രം: പ്ര​വാ​സി വ്യ​വ​സാ​യി സോ​ഹ​ൻ റോ​യ് ര​ചി​ച്ച "അ​ണു​കാ​വ്യം' പ്രകാശനം ചെയ്തു. തെ​ര​ഞ്ഞെ​ടു​ത്ത 101 അ​ണു​ക​വി​ത​ക​ൾ ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് ഏ​രീ​സ് പ്ലെ​ക്സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, രാ​ഷ്ട്രീ​യ, വ്യ​വ​സാ​യ വാ​ണി​ജ്യ രം​ഗ​ത്തെ പ്ര​മു​ഖ​രു​ടെ സാ​ന്നി​ദ്ധ്യ​ത്തി​ലാണ് പ്ര​കാ​ശ​നം ചെ​യ്തത്.

ആ​ശ​യം വേ​ഗ​ത്തി​ൽ വാ​യ​ന​ക്കാ​രു​മാ​യി സം​വ​ദി​ക്കാ​നും അ​വ​രെ​ക്കൊ​ണ്ടു പ​ല ത​ല​ത്തി​ൽ ചി​ന്തി​പ്പി​ക്കു​വാ​നും അ​ണു​കാ​വ്യ​ത്തി​ന് ക​ഴിയുമെന്നും ക​വി​ത​യെ കൂ​ടു​ത​ൽ ജ​ന​കീ​യ​മാ​ക്കാ​ൻ ഇ​ത് സ​ഹാ​യി​ക്കു​മെ​ന്നും​ വി.മു​ര​ളീ​ധ​ര​ൻ എം​പി ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ പറഞ്ഞു.

ഒ​രു കാ​വ്യ​ത്തി​ന്‍റെ എ​ല്ലാ അം​ശ​ങ്ങ​ളോ​ടും കൂ​ടി നാ​ല​ഞ്ചു വ​രി​ക​ളി​ൽ ദൃ​ശ്യ​ത്തോ​ടെ​യും, ഹൈ​ടെ​ക് ചി​ത്ര​ര​ച​ന​യി​ൽ കൂ​ടി​യും സം​ഗീ​തം ന​ൽ​കി അ​വ​ത​രി​പ്പി​ക്കു​ന്ന​താ​ണ് അ​ണു​കാ​വ്യം എ​ന്ന് യു​എ​ഇ ആ​സ്ഥാ​ന​മാ​യ ഏ​രീ​സ് ഗ്രൂ​പ്പി​ന്‍റെ ചെ​യ​ർ​മാ​നും സി​ഇ​ഒ​യു​മാ​യ സോ​ഹ​ൻ റോ​യ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ക​വി​ത​ക​ൾ​ക്ക് കൂ​ടു​ത​ൽ പ്ര​ചാ​രം ന​ൽ​കു​ന്ന​തി​ന് വേ​ണ്ടി ഏ​രീ​സ് എ​സ്റ്ററാഡോ പ്ര​ത്യേ​കം ത​യ​റാ​ക്കി​യ "പോ​യ​റ്റ് റോ​ൾ' എ​ന്ന ആ​ൻ​ഡ്രോ​യി​ഡ് ആ​പ്ലി​ക്കേ​ഷ​ൻ ശാ​ന്തി​ഗി​രി ആ​ശ്ര​മം ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി ഗു​രു​ര​ത്നം ജ്ഞാ​ന​ത​പ​സ്വി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഓ​ഡി​യോ, വി​ഡി​യോ രൂ​പ​ത്തി​ൽ ക​വി​ത​ക​ൾ ആ​സ്വ​ദി​ക്കാ​ൻ ക​ഴി​യു​മെ​ന്ന​താ​ണ് ആ​പ്ലി​ക്കേ​ഷ​ന്‍റെ സ​വി​ശേ​ഷ​ത.

കെ.എ​സ്.ശ​ബ​രി​നാ​ഥ​ൻ എം​എ​ൽ​എ, മ​ല​യാ​ളം സ​ർ​വ​ക​ലാ​ശാ​ല മു​ൻ വൈ​സ് ചാ​ൻ​സ​ല​ർ കെ.​ജ​യ​കു​മാ​ർ, ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ബാ​ല​ച​ന്ദ്ര മേ​നോ​ൻ, നോ​വ​ലി​സ്റ്റും ക​ഥാ​കാ​ര​നു​മാ​യ പ്ര​ഫ. ജോ​ർ​ജ് ഓ​ണ​ക്കൂ​ർ, ആ​ർ​ക്കി​ടെ​ക്ട് ജി ​ശ​ങ്ക​ർ തു​ട​ങ്ങി​യ​വ​ർ ചടങ്ങിൽ പങ്കെടുത്തു.

മു​ൻ​നി​ര പ്ര​സാ​ധ​ക​രാ​യ ഡി​സി ബു​ക്സാ​ണ് അ​ണു​കാ​വ്യം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തും വി​ത​ര​ണം ചെ​യ്യു​ന്ന​തും.