വ​യ​നാ​ട്ടി​ലെ നി​ർ​ധ​ന​രാ​യ വൃ​ക്ക​രോ​ഗി​ക​ൾ​ക്ക് കാ​രു​ണ്യ​ത്തി​ന്‍റെ തൂ​വ​ൽ​സ്പ​ർ​ശ​വു​മാ​യി ആ​ശ്ര​യ ഡ​യാ​ലി​സി​സ് പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി
Thursday, April 19, 2018 12:13 AM IST
കു​വൈ​ത്ത്: കു​വൈ​ത്ത്, വ​യ​നാ​ട് അ​സോ​സി​യേ​ഷ​നും ബ​ത്തേ​രി എം​ഇ​എ​സ് - ക​ഐം​എ​ച്ച​എം ആ​ശു​പ​ത്രി​യും ചേ​ർ​ന്ന് ജി​ല്ല​യി​ലെ ഏ​റ്റ​വും പാ​വ​പെ​ട്ട വൃ​ക്ക​രോ​ഗി​ക​ൾ​ക്ക് സ​ബ്സി​ഡി നി​ര​ക്കി​ൽ ഡ​യാ​ലി​സി​സ് ന​ൽ​കു​ക എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ ആ​രം​ഭി​ച്ച ഈ ​പ​ദ്ധ​തി​ ഏ​പ്രി​ൽ 14 ശ​നി​യാ​ഴ്ച എം​ഇ​എ​സ് ആ​ശു​പ​ത്രി​യി​ൽ കു​വൈ​ത്ത്, വ​യ​നാ​ട് അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും ആ​ശു​പ​ത്രി മാ​നേ​ജ്മ​ന്‍റ് പ്ര​തി​നി​ധി​ക​ളും, ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രും, പ്ര​മു​ഖ സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​രും അ​ട​ങ്ങി​യ ച​ട​ങ്ങി​ൽ വ​ച്ചു ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.

കു​വൈ​ത്ത് വ​യ​നാ​ട് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി റെ​ജി ചി​റ​യ​ത്ത് സ്വാ​ഗ​തം ആ​ശം​സി​ച്ച ഉ​ദ്ഘാ​ട​ന​യോ​ഗ​ത്തി​ൽ എം​ഇ​എ​സ് ഗെ​വേ​ർ​ണിം​ഗ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ക​ക്കോ​ട​ൻ മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. സ്വ​ന്തം വൃ​ക്ക മ​റ്റൊ​രു സ​മു​ദാ​യ​ത്തി​ലെ പാ​വ​പെ​ട്ട വൃ​ക്ക​രോ​ഗി​ക്ക് ന​ൽ​കി സ്വ​യം മാ​ന​വ​സ്നേ​ഹ​ത്തി​ന്‍റെ ഉ​ദാ​ത്ത​മാ​തൃ​ക​യാ​യ ഷി​ബു കു​റ്റി​പ​റി​ച്ചെ​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ത​ന്‍റെ ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ കു​വൈ​ത്ത് വ​യ​നാ​ട് അ​സോ​സി​യേ​ഷ​ന്‍റ പ്ര​യ​ത്ന​ത്തെ പ്ര​ശം​സി​ച്ച അ​ദ്ദേ​ഹം മ​റ്റു സം​ഘ​ട​ന​ക​ളും ഇ​തേ മാ​തൃ​ക പി​ന്തു​ട​രു​മെ​ന്ന പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു​കൊ​ണ്ട് റോ​യ് മാ​ത്യു (ഗ​ണ​അ ആ​ശ്ര​യ വ​യ​നാ​ട് ക​ണ്‍​വീ​ന​ർ), അ​യ്യൂ​ബ് (ഹോ​സ്പി​റ്റ​ൽ മാ​നേ​ജ്മ​ന്‍റ് മു​ൻ മെ​ന്പ​ർ), കെ.​എം ഷ​ബീ​ർ അ​ഹ​മ്മ​ദ് (എം​ഇ​എ​സ് ഗ​വേ​ർ​ണിം​ഗ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം), അ​ബ്ദു​ൽ ഖാ​ദ​ർ (എം​ഇ​എ​സ് ഹോ​സ്പി​റ്റ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ്), എ​ബി പോ​ൾ ( അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗം, ജോ​ണ്‍ (മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട​ന്‍റ്) രാ​ജ​മ്മ രാ​ജ​പ്പ​ൻ(​ല​ഫ്റ്റ​ന​ന്‍റ് ആ​ർ​മി സ​ർ​വീ​സ്), ജി​തേ​ന്ദ്ര​നാ​ഥ് (സീ​നി​യ​ർ അ​ന​സ്തേ​ഷ്യ​സ്റ്റ് ), രാ​ജ​ഗോ​പാ​ൽ (സാ​മൂ​ഹ്യ ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ക​ൻ) ജാ​നേ​ഷ് (ഡ​യാ​ലി​സി​സ് ചീ​ഫ് ടെ​ക്നി​ഷ്യ​ൻ) എ​ന്നി​വ​ർ സം​സാ​രി​ച്ചു. ച​ട​ങ്ങി​ൽ സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ലെ പ്ര​ധാ​ന ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നാ​യ രാ​ജ​ഗോ​പാ​ലി​ന് അ​സോ​സി​യേ​ഷ​ൻ സ്ഥാ​പ​ക അം​ഗം സി​ദ്ദി​ഖ് മൊ​മെ​ന്‍റോ ന​ൽ​കി ആ​ദ​രി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ