ഏ​ക​ത​യു​ടെ വി​ഷു ആ​ഘോ​ഷ​ങ്ങ​ൾ വെ​ള്ളി​യാ​ഴ്ച അ​ജ്മാ​നി​ൽ
Thursday, April 19, 2018 12:11 AM IST
അ​ജ്മാ​ൻ: ഷാ​ർ​ജ കേ​ന്ദ്ര​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​വാ​സി​ക​ളു​ടെ ക​ലാ സാം​സ്കാ​രി​ക ക​ഴി​വു​ക​ളെ പ​രി​പോ​ഷി​പ്പി​ക്കു​ന്ന പ്ര​മു​ഖ പ്ര​വാ​സി സം​ഘ​ട​ന​യാ​യ ഏ​ക​ത​യു​ടെ പ​തി​നൊ​ന്നാം വാ​ർ​ഷി​കാ​ഘോ​ഷ​വും വി​ഷു ആ​ഘോ​ഷ​ങ്ങ​ളും 'വി​ഷു​വി​സ്മ​യം 2018 ' ഏ​പ്രി​ൽ 20 വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 9 മു​ത​ൽ വൈ​കു​ന്നേ​രം 6 വ​രെ അ​ജ്മാ​ൻ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ ന​ട​ത്ത​പ്പെ​ടും.

രാ​വി​ലെ ന​ട​ക്കു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ ദു​ബാ​യ് ഇ​ന്ത്യ​ൻ കോ​ണ്‍​സു​ലേ​റ്റ് ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ പ്ര​വാ​സി സ​മൂ​ഹ​ത്തി​ലെ വി​ശി​ഷ്ട വ്യ​ക്തി​ത്വ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കു​ന്ന​താ​ണ്. ഈ ​വ​ർ​ഷ​ത്തെ ഏ​ക​താ സ​ർ​ഗ പു​ര​സ്കാ​രം പ്ര​ശ​സ്ത സം​വി​ധാ​യ​ക​നും എ​ഴു​ത്തു​കാ​ര​നും ന​ട​നു​മാ​യ രാ​ജ​സേ​ന​ന് ച​ട​ങ്ങി​ൽ സ​മ്മാ​നി​ക്കു​ന്ന​താ​ണ്. ഏ​ക​ത​യു​ടെ സു​വ​നീ​ർ പ്ര​കാ​ശ​ന​വും ന​ട​ക്കു​ന്ന​താ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടു​ക: 0564090460 / 0557300616