സൗ​ജ​ന്യ മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​ന്പ് വെ​ള്ളി​യാ​ഴ്ച അ​ബ്ബാ​സി​യ ഇ​ന്ത്യ ഇ​ന്‍റ​ർ​ഗ്രേ​റ്റ​ഡ് സ്കൂ​ളി​ൽ
Thursday, April 19, 2018 12:07 AM IST
കു​വൈ​ത്ത് : കു​വൈ​ത്ത് കെഎം​സി​സി കേ​ന്ദ്ര​ക​മ്മി​റ്റി​യും മെ​ഡി​ക്ക​ൽ വിം​ഗും സം​യു​ക്ത​മാ​യി ഇ​ന്ത്യ​ൻ ഡോ​ക്ടേ​ഴ്സ് ഫോ​റം ഡ​ന്‍റ​ൽ അ​ല​യ​ൻ​സ്, ഹാ​ർ​ട്ട് ഫൗ​ണ്ടേ​ഷ​ൻ, ന​ജാ​ത്തു​ൽ ഖൈ​ർ തു​ട​ങ്ങി​യ​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന മൂ​ന്നാ​മ​ത് സൗ​ജ​ന്യ മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​ന്പ് സ്പ​ന്ദ​നം 2018 ഏ​പ്രി​ൽ 20 വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഏ​ഴ് മു​ത​ൽ ഉ​ച്ച​യ്ക്ക് ര​ണ്ട് വ​രെ അ​ബ്ബാ​സി​യ​യി​ലെ ഇ​ന്ത്യ​ൻ ഇ​ന്‍റ​ർ​ഗ്രേ​റ്റ​ഡ് സ്കൂ​ളി​ൽ വ​ച്ചു ന​ട​പ്പെ​ടു​ന്നു. രാ​വി​ലെ പ​ത്തി​ന് ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഒൗ​പ​ചാ​രി​ക​മാ​യ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.

കു​വൈ​ത്ത് കെഎം​സി​സി മെ​ഡി​ക്ക​ൽ വിം​ഗ് രൂ​പീ​ക​രി​ക്ക​പ്പെ​ട്ടി​ട്ടു നാ​ലു​വ​ർ​ഷം പി​ന്നി​ട്ടി​രി​ക്കു​ക​യാ​ണ്. ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ളു​ടെ ഇ​ട​യി​ൽ പ്ര​ധാ​ന​മാ​യും ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ബോ​ധ​വ​ൽ​ക്ക​ര​ണ​വും ഇ​ത്ത​രം രോ​ഗ​ങ്ങ​ളെ​യും അ​തി​ന്‍റെ സ​ങ്കീ​ർ​ണ​ത​ക​ളെ​യും ത​ട​യു​ക, വി​ദൂ​ര സ​ഥ​ല​ങ്ങ​ളി​ലും വി​വി​ധ ലേ​ബ​ർ ക്യാ​ന്പു​ക​ളി​ലു​മാ​യി വ​ള​രെ കു​റ​ഞ്ഞ വ​രു​മാ​ന​ത്തി​ൽ തൊ​ഴി​ൽ ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്കും മ​റ്റും സൗ​ജ​ന്യ​മാ​യി ത​ന്നെ ഇ​ത്ത​രം രോ​ഗ​ങ്ങ​ളു​ടെ പ​രി​ശോ​ധ​നാ സം​വി​ധാ​ന​ങ്ങ​ളും മ​രു​ന്നു​ക​ളും സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ക്കു​ക, വി​വി​ധ ഏ​രി​യ​ക​ളി​ൽ ന​ട​ത്തു​ന്ന മി​നി ഫോ​ളോ അ​പ് ക്യാ​ന്പു​ക​ളി​ലൂ​ടെ തു​ട​ർ ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ക, വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന രോ​ഗി​ക​ളെ​യും സ​ന്ദ​ർ​ശി​ച്ചു ആ​വ​ശ്യ​മാ​യ അ​ടി​യ​ന്തി​ര പി​ന്തു​ണ സം​വി​ധാ​ന​ങ്ങ​ളും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും ല​ഭ്യ​മാ​കു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ളോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന മെ​ഡി​ക്ക​ൽ വിം​ഗ് ആ​രോ​ഗ്യ​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന വി​വി​ധ പ്രൊ​ഫ​ഷ​ണ​ലു​ക​ളു​ടെ ഒ​രു കൂ​ട്ടാ​യ്മ​യാ​ണ്.

ഓ​രോ വ​ർ​ഷ​വും വി​വി​ധ സ്പെ​ഷ്യ​ലി​റ്റി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി വി​പു​ല​മാ​യ സം​വി​ധാ​ന​ങ്ങ​ളോ​ടെ ര​ണ്ടാ​യി​ര​ത്തോ​ളം പേ​ർ​ക്ക് പ​ങ്കെ​ടു​ക്കാ​വു​ന്ന ത​ര​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന ക്യാ​ന്പു​ക​ളാ​ണ് സ്പ​ന്ദ​നം മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​ന്പു​ക​ൾ.

ര​ജി​സ്ട്രേ​ഷ​നും മ​റ്റു വി​വ​ര​ങ്ങ​ൾ​ക്കും: 96652669, 66541356. 98884532, 51719196, 55033496

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ