ഷ​ഷ്ടി​പൂ​ർ​ത്തി​യു​ടെ നി​റ​വി​ൽ അ​ഷ്റ​ഫ് കാ​ള​ത്തോ​ട്
Tuesday, April 17, 2018 10:45 PM IST
കു​വൈ​ത്ത്: സ്ക്രീ​ൻ ല​വേ​ർ​സ് കു​വൈ​ത്ത് പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സാ​ഹി​ത്യ​കാ​ര​നും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ ക​ലാ​ശ്രീ അ​ഷ്റ​ഫ് കാ​ള​ത്തോ​ടി​ന്‍റെ ഷ​ഷ്ടി​പൂ​ർ​ത്തി ആ​ഘോ​ഷം ബാ​ബു ചാ​ക്കോ​ള​യും, സ​ജീ​വ് പീ​റ്റ​റും ചേ​ർ​ന്ന് പൊ​ന്നാ​ട അ​ണി​യി​ച്ചു​കൊ​ണ്ട് ആ​രം​ഭി​ച്ചു. സാ​മൂ​ഹി​ക സാം​സ്കാ​രി​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ പ്ര​മു​ഖ​രാ​യ അ​നി​ൽ പി. ​അ​ല​ക്സ്, ജോ​ണ്‍ വ​ർ​ഗീ​സ്, സു​രേ​ഷ് മാ​ത്തൂ​ർ , വി​ൽ​സ​ൻ ചി​റ​യ​ത്ത്, സു​രേ​ഷ് പ്രി​യ​ൻ, ശോ​ഭ നാ​യ​ർ, ഷം​ല ബി​ജു, കു​മാ​ർ തൃ​ത്താ​ല, റെ​ജി മാ​ത്യൂ, രേ​മീ​ഷ് ദ​ക്ഷി​ണ, അ​ബ്ദു​ൽ അ​സീ​സ്, ജി​ജു ക​ല​യി​ൽ, നൗ​ഫ​ൽ, നാ​സ​ർ പി​ള്ള​യ്, സ​ക്കീ​ർ, നി​സാ​ർ ആ​ഘോ​ഷ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

പ​തി​മൂ​ന്നു വ​യ​സു മു​ത​ൽ അ​ഷ്റ​ഫ് കാ​ള​ത്തോ​ടി​നോ​ടൊ​പ്പം നാ​ട​ക ക​ലാ പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഒ​ന്നി​ച്ചു പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന​താ​യി ക​ലാ​ശ്രീ ബാ​ബു ചാ​ക്കോ​ള അ​നു​സ്മ​രി​ച്ചു. നാ​ട​ക​ത്തി​നു പു​റ​മേ പു​തു​താ​യി തു​ട​ങ്ങു​ന്ന മ​ണ​ൽ​ഭൂ​മി എ​ന്ന സി​നി​മ​യി​ലും ഒ​ത്തു​ചേ​ര​ൽ തു​ട​രു​ന്ന​താ​യും അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ൽ ബാ​ബു അ​ഭി​പ്രാ​യ​പ്പെ​ട്ടു.


റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ