വഫ്റ: വർഗീയശക്തികളുടെ ക്രൂരപീഢനത്തിനിരയായി പിഞ്ചുബാലിക ആസിഫ കൊല്ലപ്പെട്ട സംഭവത്തിൽ നീതിക്കു വേണ്ടി ശബ്ദിക്കുന്നവരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് ഇൻസ്പെയർ 2018 ടീനേജ് മീറ്റ് സമാപിച്ചു. രാജ്യത്തിന്റെ ബഹുസ്വര സ്വഭാവത്തെ ഇല്ലായ്മ ചെയ്യാനുള്ള ഇത്തരം ഹീനമായ ആസൂത്രണങ്ങൾക്കെതിരെ രാജ്യത്തെ പൗരസമൂഹം ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്നും കുറ്റവാളികൾ മാതൃകാപരമായി ശിക്ഷിക്കപ്പെടുന്നതുവരെ നീതിക്കായുള്ള നിയമപോരാട്ടങ്ങളെ എല്ലാവരും പിന്തുണക്കണമെന്നും സമാപനസന്ദേശത്തിൽ ഡോ. സാബിർ നവാസ് ആവശ്യപ്പെട്ടു.
കുവൈത്ത് കേരള ഇസ്ലാഹി സെന്ററിന്റെ കീഴിൽ ആണ്കുട്ടികൾക്കും പെണ്കുട്ടികൾക്കും വെവ്വേറെ സംഘടിപ്പിച്ച ത്രിദിന സഹവാസ കേന്പിൽ നൂറിലധികം വിദ്യാർഥികൾ പങ്കെടുത്തു. ഇസ്ലാമിക വിജ്ഞാനങ്ങൾ, ജീവിതസമീപനം, കൗമാരവും മാനസികവികാസവും, കരിയർ ഗൈഡൻസ് തുടങ്ങിയ വിഷയങ്ങളിൽ ക്ലാസ്സുകൾ നടന്നു. വിവിധ വിഷയങ്ങളിൽ തുറന്ന ചർച്ചക്കും സംശയനിവാരണത്തിനും ഓപൻ ഫോറം വേദിയായി. കൂടാതെ ഫുട്ബോൾ ടൂർണമെന്റ്, ചുമർപത്ര നിർമാണം, സ്പോട് ക്വിസ്, ഗെയിംസ്, നീന്തൽ തുടങ്ങിയവയും കേന്പിന്റെ ഭാഗമായി സംഘടിപ്പിച്ചു.
സെന്റർ പ്രസിഡന്റ് പി.എൻ. അബ്ദുല്ലത്തീഫ് മദനി കേന്പ് ഉദ്ഘാടനം ചെയ്തു. വിസ്ഡം യൂത്ത് പ്രസിഡന്റ് ഡോ. സാബിർ നവാസ് മുഖ്യ പ്രഭാഷണം നടത്തി. ഐഡിഎഫ് പ്രസിഡന്റ് ഡോ. അമീർ അഹ്’മദ്, സെന്റർ മുൻ ജനറൽ സെക്രട്ടറി ടി.പി. അബ്ദുൽ അസീസ് എന്നിവർ കേന്പ് സന്ദർശിച്ചു. മുസ്തഫ സഖാഫി, അബ്ദുസ്സലാം സലാഹി ഈരാറ്റുപേട്ട, അശ്കർ സലാഹി, അബ്ദുസലാം സലാഹി മഞ്ചേരി, ഫൈസാദ് സലാഹി, ഡോ. യാസിർ, ജൈസൽ അശ്’റഫ്, പി.എൻ. അബ്ദുറഹ്മാൻ, അശ്’റഫ് എകരൂൽ, മുഹമ്മദ് അസ്ലം എളേറ്റിൽ, ശമീർ എകരൂൽ, കെ.സി. നജീബ് എന്നിവർ ക്ലാസെടുത്തു. കേന്പ് ഡയറക്ടർമാർ സാജു ചെംനാട്, ശബീർ സലഫി, സ്വാലിഹ് സുബൈർ, സ്’നേമൽ എന്നിവർ പ്രോഗ്രാം നിയന്ത്രിച്ചു.
മഹ്ബൂബ് കാപ്പാട്, അബ്ദുൽ ജലീൽ മലപ്പുറം, സകീർ കൊയിലാണ്ടി, സി.പി. അബ്ദുൽ അസീസ്, അസ്ലം കാപ്പാട്, സുനാഷ് ശുകൂർ എന്നിവർ കേന്പ് നടത്തിപ്പിന് നേതൃത്വം നൽകി. കേന്പംഗങ്ങൾക്ക് സർട്ടിഫിക്കറ്റുകളും മെഡിക്കൽ ഡിസ്കൗണ്ട് കൂപ്പണുകളും മത്സരവിജയികൾക്കുള്ള സമ്മാനങ്ങളും സമാപന സെഷനിൽ വിതരണം ചെയ്തു.
റിപ്പോർട്ട്: സലിം കോട്ടയിൽ