കൊ​ല്ലം ജി​ല്ല പ്ര​വാ​സി സ​മാ​ജം കു​വൈ​ത്ത് ഫ​ർ​വാ​നി​യ യു​ണി​റ്റ് രൂ​പി​ക​രി​ച്ചു
Tuesday, April 17, 2018 10:38 PM IST
ഫ​ർ​വാ​നി​യ: കൊ​ല്ലം ജി​ല്ല നി​വാ​സി​ക​ളു​ടെ കു​വൈ​ത്തി​ലെ കൂ​ട്ടാ​യ്മ​യാ​യ കൊ​ല്ലം ജി​ല്ലാ പ്ര​വാ​സി സ​മാ​ജം, കു​വൈ​ത്തി​ന്‍റെ എ​ട്ടാ​മ​ത് യു​ണി​റ്റ് ഫ​ർ​വാ​നി​യ ഖൈ​ത്താ​ൻ മേ​ഖ​ല​ക​ൾ കേ​ന്ദ്രി​ക​രി​ച്ച് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി .

ട്ര​ഷ​ർ ത​ന്പി ലൂ​ക്കോ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് സ​ലിം രാ​ജ് പു​തി​യ യു​ണി​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യി വ​ത്സ​രാ​ജ​ൻ (ക​ണ്‍​വീ​ന​ർ), ഷ​മീ​ർ കൊ​ട്ടു​കാ​ട,് ശ്യാം ​ശ​ങ്ക​ർ ( ജോ. ​ക​ണ്‍​വീ​ന​ർ​മാ​ർ) പ്രി​ൻ​സ്, റോ​ബി​ൻ, സ​ഞ്ജു, സി​ജോ എ​ന്നി​വ​രെ എ​ക്സി​കു​ട്ടി​വ് അം​ഗ​ങ്ങ​ളാ​യും തെ​ര​ഞ്ഞെ​ടു​ത്തു. സെ​ക്ര​ട്ട​റി പ്ര​മീ​ൾ പ്ര​ഭാ​ക​ര​ൻ ആ​ശം​സ​ക​ർ​പ്പി​ച്ചു. ഒ.​എ​ൻ. പ്ര​സാ​ദ് സ്വാ​ഗ​ത​വും പു​തി​യ യു​ണി​റ്റ് ക​ണ്‍​വീ​ന​ർ ന​ന്ദി​യും പ​റ​ഞ്ഞു.

സ​മാ​ജ​ത്തി​ൽ ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള കൊ​ല്ലം ജി​ല്ല നി​വാ​സി​ക​ൾ 6650 4992 , 9784 0957 , 6646 1684 , 60999583 എ​ന്നി ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പെ​ടാം.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ