കുവൈത്ത്: കാസർഗോഡ് എക്സ്പാട്രീസ് അസോസിയേഷൻ കെഇഎ കുവൈത്ത് റിഗായ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റിഗായ് സിംഫണി ഹാളിൽ വച്ചു ഹെൽത്ത് ചെക്കപ്പും കേന്ദ്ര നേതാക്കൾക്ക് സ്വീകരണവും നൽകി. രാവിലെ 8ന് ആരംഭിച്ച് 12.30 വരെ നീണ്ട പരിപ്പാടിയിൽ മുഖ്യാഥിതിയായി ഡോ. ഗോപകുമാർ ജിവിത ശൈലീ രോഗങ്ങളായ രക്ത സമ്മർദ പ്രമേഹ രോഗത്തെ കുറിച്ച് ക്ലാസെടുക്കുകയും സുധൻ ആവിക്കര, രാമക്യഷ്ണൻ, നാസർ സാസ്, ഇബ്രാഹിം നാസർ, മുനീർ ദേർജ്ജാൽ, മൊയ്തു കുബ്നൂർ, റഫീക് ചേവാർ, അമീർ ചസ്ക്കട്ട, ഷെഫീർ ക്യാബ്ബിൻ നേത്യത്വം നൽകുകയും ചെയ്തു.
തുടർന്ന് കേന്ദ്ര നേതാക്കൾക്കുള്ള സ്വീകരണ പരിപാടിയിൽ പ്രസിഡന്റ് റഹീം ആരിക്കാടി അധ്യക്ഷത വഹിച്ചു. കേന്ദ്ര ജന. സെക്രട്ടറി സലാം കളനാട് ഉദ്ഘാടനം ചെയ്തു. കേന്ദ്ര പ്രസിഡന്റ് സത്താർ കുന്നിൽ, ഹമീദ് മധൂർ, നളിനാക്ഷൻ ഒളവറ, അഷറഫ് ത്രിക്കരിപ്പൂർ, ഹംസ ബല്ല, മുഹമ്മദ് ആറങ്ങാടി, ഹാരീസ് മുട്ടുന്തല, സദൻ നീലേശ്വരം, മുഹമ്മദ് ഹദ്ദാദ്, കബീർ തളങ്കര, മുനീർ കുണിയ, ബാലൻ.ഒവി, അസീസ് തളങ്കര, ഉസ്മാൻ അബ്ദുല്ല, റഹീം ചെർക്കള, അബ്ദുല്ല പൈക്ക സംസാരിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ