അ​ശ്വ​തി ഉ​ത്സ​വം ആ​ഘോ​ഷി​ച്ചു
Tuesday, April 17, 2018 10:22 PM IST
കു​വൈ​ത്ത് സി​റ്റി: ചെ​ട്ടി​കു​ള​ങ്ങ​ര അ​മ്മ പ്ര​വാ​സി സേ​വാ സ​മ​തി കു​വൈ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഏ​പ്രി​ൽ 13 വെ​ള്ളി​യാ​ഴ്ച സാ​ൽ​മി​യ ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി സ്കൂ​ൾ അ​മ്മാ​ൻ ബ്രാ​ഞ്ചി​ൽ വ​ച്ചു അ​ശ്വ​തി ഉ​ത്സ​വം ആ​ഘോ​ഷി​ച്ചു.

ദേ​വീ​സ്തു​തി​യി​ൽ തു​ട​ങ്ങി​യ ച​ട​ങ്ങു​ക​ൾ സ​മ​തി പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ക്ഷാ​ധി​കാ​രി ബി​നോ​യ് ച​ന്ദ്ര​ൻ, വി​ജ​യ​രാ​ഘ​വ​ൻ ത​ല​ശേ​രി, റെ​ജി, ആ​ന​ന്ദ് ഉ​ദ​യ​ൻ, രാ​ജേ​ഷ്, ബി​നു കൃ​ഷ്ണ​ൻ, സ​ത്യ​ൻ , അ​നി​ൽ കു​മാ​ർ വ​ള്ളി​കു​ന്നം, വ​ന​ജാ​ക്ഷ​ക്കു​റു​പ്പ് എ​ന്നി​വ​ർ നി​ല​വി​ള​ക്കു കൊ​ളു​ത്തി ച​ട​ങ്ങു​ക​ൾ​ക്ക് ആ​രം​ഭം​കു​റി​ച്ചു. മീ​ന​ഭ​ര​ണി​യെ കു​റി​ച്ച് ര​ക്ഷാ​ധി​കാ​രി ബി​നോ​യ് ച​ന്ദ്ര​ൻ വി​ശ​ദി​ക​രി​ച്ചു ,കു​വൈ​ത്തി​ലെ പ്ര​സി​ദ്ധ​നാ​യ പ്രാ​സം​ഗി​ക​ൻ വി​ജ​യ​രാ​ഘ​വ​ൻ ത​ല​ശേ​രി​യു​ടെ ആ​ധ്യാ​ത്മി​ക പ്ര​ഭാ​ഷ​ണം സ​ദ​സി​ന് ഉ​ണ​ർ​വേ​കി. അ​തി​നു​ശേ​ഷം ന​ട​ന്ന അ​മ്മ​മാ​രു​ടെ ല​ളി​താ​സ​ഹ​സ്ര​നാ​മ പാ​രാ​യ​ണം അ​നു​ഗ്ര​ഹീ​ത​മാ​യൊ​രു അ​നു​ഭൂ​തി ഭ​ക്ത​ത​രി​ൽ ഉ​ള​വാ​ക്കി. പ്ര​ധാ​ന വ​ഴി​പാ​ടാ​യ കു​ത്തി​യോ​ട്ട പാ​ട്ടും ചു​വ​ടും ച​ട​ങ്ങി​നെ ഭ​ക്തി​യു​ടെ പ​ര​കോ​ടി​യി​ലെ​ത്തി​ച്ചു തു​ട​ർ​ന്ന് ക​ഞ്ഞി സ​ദ്യ​യോ​ടു​കൂ​ടി ഈ ​വ​ർ​ഷ​ത്തെ ച​ട​ങ്ങു​ക​ൾ​ക്ക് സ​മാ​പ​നം കു​റി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ