ഖത്തർ കാസർഗോഡ് മണ്ഡലം കെ എംസിസി കമ്മിറ്റിക്കു പുതിയ നേതൃത്വം
Saturday, March 17, 2018 6:36 PM IST
ദോഹ: ഖത്തർ കാസർഗോഡ് മണ്ഡലം കെ എംസിസി കമ്മിറ്റിക്കു പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി ബഷീർ ചെർക്കള (പ്രസിഡന്‍റ്), ബഷീർ ചാലക്കുന്ന്, ഹമീദ് മാന്യ, റഫീഖ് കുന്നിൽ, ഡി.എസ്. അബ്ദുള്ള (വൈസ് പ്രസിഡന്‍റുമാർ), അലി ചേരൂർ (ജനറൽ സെക്രട്ടറി), ഹമീദ് അറന്തോട്, ഇക്ബാൽ നീർച്ചാൽ, അസീബ് തളങ്കര (സെക്രട്ടറിമാർ), യൂസഫ് മാപ്പനടുക്ക (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

പ്രസിഡന്‍റ് മൊയ്തീൻ ആദൂർ അധ്യക്ഷത വഹിച്ച യോഗം കാസർഗോഡ് ജില്ലാ പ്രസിഡന്‍റ് എം. ലുക്മാനുൽ ഹക്കീം ഉദ്ഘാടനം ചെയ്തു. സാദിഖ് പാക്യാര, ഇ.ടി. അബ്ദുൽ കരീം, മൊയ്തീൻ ആദൂർ, ഹാരിസ് എരിയാൽ, ആദംകുഞ്ഞി തലങ്കര, അബ്ദുൾ റഹ്മാൻ എരിയാൽ, മഹമൂദ് ചെങ്കള, ഫൈസൽ ഫില്ലി, ജനറൽ സെക്രട്ടറി ഷാനിഫ് പൈക്ക, ട്രഷറർ യൂസുഫ് മാർപാനടുക്ക എന്നിവർ പ്രസംഗിച്ചു. മുഖ്യ വരണാധികാരി കെ.എസ്. ഉദുമ, സലാം ഹബീബി, റസാഖ് കല്ലട്ടി എന്നിവർ തെരെഞ്ഞെടുപ്പു നിയന്ത്രിച്ചു.