ജി​ദ്ദ പാ​ങ്ങ് കൂ​ട്ടാ​യ്മ​യു​ടെ സ്നേ​ഹ​സം​ഗ​മം ച​രി​ത്ര​മു​ഹൂ​ർ​ത്ത​മാ​യി
Thursday, March 15, 2018 11:23 PM IST
ജി​ദ്ദ : സൗ​ദി​യി​ലെ ജി​ദ്ദ​യി​ലും മ​റ്റ് പ്ര​വി​ശ്യ​ക​ളി​ലും ജോ​ലി ചെ​യ്യു​ന്ന പാ​ങ്ങ് പ്ര​ദേ​ശ​ത്തെ പ്ര​വാ​സി​ക​ൾ ഒ​രു​മി​ക്കു​ന്ന ജി​ദ്ദ പാ​ങ്ങ് കൂ​ട്ടാ​യ്മ​യു​ടെ അ​ഞ്ചാം വാ​ർ​ഷി​ക​മാ​യ സ്നേ​ഹ​സം​ഗ​മം 2018ന് ​ജി​ദ്ദ അ​ൽ റ​യാ​ൻ ഡി​സ്ട്രി​ക്ടി​ലെ മെ​ർ​സ​ൽ വി​ല്ലേ​ജി​ൽ ന​ട​ത്ത​പ്പെ​ട്ടു.

ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് ആ​ലു​ങ്ങ​ൽ ഇ​ബ്രാ​ഹീ​മി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഇ മു​ജീ​ബ് സ്വാ​ഗ​ത​മ​രു​ളി. ഉ​ദ്ഘാ​ട​ന ക​ർ​മ്മം ക​ണ്‍​വീ​ന​ർ ക​ഐം​എ സ​ലാം മാ​സ്റ്റ​ർ നി​ർ​വ​ഹി​ച്ചു. ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ അ​ഇ ഹം​സ​ക്കു​ട്ടി, അ​ലി, മ​ജീ​ദ്, ജ​ഗ ഗ​ഫൂ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു. കൂ​ട്ടാ​യ്മ മെ​ന്പ​ർ​മാ​ർ​ക്കു​ള്ള കാ​ർ​ഡ് വി​ത​ര​ണോ​ദ്ഘാ​ട​നം ട്ര​ഷ​റ​ർ നൗ​ഫ​ൽ നി​ർ​വ​ഹി​ച്ചു.

തു​ട​ർ​ന്നു ഗാ​ന​മേ​ള, കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ, ഫു​ട്ബോ​ൾ, വ​ടം​വ​ലി തു​ട​ങ്ങി​യ ക​ലാ​കാ​യി​ക പ്ര​ക​ട​ന​ങ്ങ​ൾ പു​ല​ർ​ച്ച വ​രെ അ​ര​ങ്ങേ​റി. ജോ. ​സെ​ക്ര​ട്ട​റി സ​ലീം പൂ​ഴി​ത്ത​റ​യു​ടെ ന​ന്ദി പ്ര​ക​ട​ന​ത്തോ​ടെ സ്നേ​ഹ​സം​ഗ​മം 2018 ന് ​പ​രി​സ​മാ​പ്തി​യാ​യി. പ്ര​വാ​സ​ലോ​ക​ത്തെ പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ലും നാ​ട്ടു​കാ​ർ ഏ​വ​രും ആ​വേ​ശ​ത്തോ​ടെ ഈ ​സം​ഗ​മ​ത്തി​ൽ ഒ​ത്തു​ചേ​ർ​ന്നു. പാ​ങ്ങ് നി​വാ​സി​ക​ളു​ടെ ഒ​ത്താ​രു​മ​യ്ക്കും സാ​ഹോ​ദ​ര്യ​ത്തി​നും ഐ​ക്യ​ത്തി​നും ഒ​രു ഉ​ത്ത​മ ഉ​ദാ​ഹ​ര​ണ​മാ​യി മാ​റി സ്നേ​ഹ​സം​ഗ​മം .

റിപ്പോർട്ട് : കെ ​ടി മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ