ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് യൂ​ത്ത്സ് യൂ​ണി​യ​ൻ വാ​ർ​ഷി​കം ന​ട​ത്തി
Tuesday, March 13, 2018 10:27 PM IST
കു​വൈ​ത്ത്: സെ​ന്‍റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് ഓ​ഫ് ഇ​ന്ത്യ, കു​വൈ​ത്ത് പാ​രി​ഷ് യൂ​ത്ത്സ് യൂ​ണി​യ​ൻ എ​ൻ​സി​കെ​യി​ൽ വ​ച്ചു വാ​ർ​ഷി​കം സം​ഘ​ടി​പ്പി​ച്ചു . ഇ​ട​വ​ക വി​കാ​രി റ​വ. സ​ജി എ​ബ്ര​ഹാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​ക​ൾ പാ​രി​ഷ് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​തോ​മ​സ് ജോ​ണി​ന്‍റെ പ്രാ​രം​ഭ പ്രാ​ർ​ഥ​ന​യോ​ടെ​യാ​ണ് ആ​രം​ഭി​ച്ച​ത്. ബോ​ബി​ഷ് മാ​ത്യു ആ​രാ​ധ​ന​ക്കു​ള്ള നേ​തൃ​ത്വം ന​ൽ​കി. യൂ​ത്ത്സ് യൂ​ണി​യ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് സി​ജു​മോ​ൻ എ​ബ്ര​ഹാം സ്വാ​ഗ​ത പ്ര​സം​ഗ​വും ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി റെ​നി​ൽ ടി ​മാ​ത്യു ന​ന്ദി​യും പ്ര​കാ​ശി​പ്പി​ച്ചു.

തു​ട​ർ​ന്നു ന​ട​ന്ന ഗാ​ന​സ​ന്ധ്യ​യി​ൽ സി​ന്ധു സ​ജി, ജോ​മി പി.​ജോ​സ​ഫ്, ലി​നു തു​ട​ങ്ങി​യ​വ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. യൂ​ത്ത്സ് യൂ​ണി​യ​ൻ ഗാ​യ​ക​സം​ഘം ലി​നു പി. ​മാ​ണി​കു​ഞ്ഞി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ഗാ​ന​ശു​ശ്രൂ​ഷ അ​ത്യ​ന്തം ശ്രു​തി മ​ധു​ര​വും ഹൃ​ദ്യ​വു​മാ​യി​രു​ന്നു. യൂ​ത്ത്സ് യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി എ​ബി ഈ​പ്പ​ൻ വാ​ർ​ഷി​ക​റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. കാ​ന്പ​സ് ക്രൂ​സ​ഡി​ലെ ബാ​ബു​ക്കു​ട്ടി വ​ർ​ഗീ​സ് സ​മൂ​ഹ​ത്തെ വാ​ർ​ത്തെ​ടു​ക്കു​ന്ന​തി​ൽ യു​വ​ജ​ന​ങ്ങ​ളു​ടെ ശ​ക്തി​യെ​ക്കു​റി​ച്ച് ശ​ക്ത​മാ​യ ഒ​രു സ​ന്ദേ​ശം പ​ങ്കു​വ​ച്ചു. ജേ​ക്ക​ബ് പി. ​വ​ർ​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ വി​ഷ​ങ്ങ​ൾ​ക്കു വേ​ണ്ടി ഇ​ട​വ​ക​യാ​യി പ്രാ​ർ​ത്ഥ​ന ന​ട​ത്തി. ഷി​നു ഫി​ലി​പ്പ് തി​രു​വെ​ഴു​ത്തി​ൽ നി​ന്നു​ള്ള ഭാ​ഗം വാ​യി​ച്ചു. ഇ​ട​വ​ക സെ​ക്ര​ട്ട​റി ബോ​ണി കെ. ​എ​ബ്ര​ഹാ​ഹം യു​വ​ജ​ന​സം​ഘ​ട​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അ​നു​മോ​ദി​ച്ചു സം​സാ​രി​ച്ചു.

യൂ​ത്ത്സ് യൂ​ണി​യ​ൻ സം​ഘ​ടി​പ്പി​ച്ച ബൈ​ബി​ൾ ക്വി​സ് 2017ന്‍റെ വി​ജ​യി​ക​ൾ​ക്ക് റ​വ: സ​ജി എ​ബ്രാ​ഹം സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി. എ.​ജി. ചെ​റി​യാ​ൻ ഒ​ന്നും ജോ​ർ​ജ് വ​ർ​ഗീ​സ് ര​ണ്ടും മി​നി ഡാ​നി​യ​ൽ മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി. ജോ​സ് .കെ. ​ജോ​ണ്‍ സ​മാ​പ​ന പ്രാ​ർ​ത്ഥ​ന​യും റ​വ: സ​ജി എ​ബ്ര​ഹാ​മി​ന്‍റെ ആ​ശീ​ർ​വാ​ദ​ത്തോ​ടും വാ​ർ​ഷി​ക​യോ​ഗം സ​മാ​പി​ച്ചു.