ഖ​ത്ത​ർ സ്റ്റാ​ർ ഗ്രൂ​പ്പ് ര​ക്ത​ദാ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു
Monday, March 12, 2018 11:22 PM IST
ദോ​ഹ: ഖ​ത്ത​ർ സ്റ്റാ​ർ ഗ്രൂ​പ്പ് അ​ഹ്മ​ദ് സാ​ലേം അ​ൽ മ​ൻ​സൂ​രി ഗ്രൂ​പ്പു​മാ​യി സ​ഹ​ക​രി​ച്ചു ര​ക്ത​ദാ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു. ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ്പ​റേ​ഷ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഗ്രൂ​പ്പി​ലെ തൊ​ഴി​ലാ​ളി​ക​ളും കു​ടും​ബാം​ഗ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു.

ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ അ​ഹ്മ​ദ് സാ​ലെം അ​ൽ മ​ൻ​സൂ​രി ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഖ​ത്ത​ർ സ്റ്റാ​ർ ഗ്രൂ​പ്പി​ന്‍റെ കോ​ർ​പ്പ​റേ​റ്റ് സോ​ഷ്യ​ൽ റെ​സ്പോ​ണ്‍​സി​ബി​ലി​റ്റി​യു​ടെ ഭാ​ഗ​മാ​യാ​ണ് ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ച​തെ​ന്നും ര​ക്ത ദാ​ന​ത്തി​ലൂ​ടെ ജീ​വ​ൻ ര​ക്ഷി​ക്കു​ന്ന മ​ഹാ ദൗ​ത്യ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യാ​വ​ർ അ​ഭി​ന​ന്ദ​ന​മ​ർ​ഹി​ക്കു​ന്നു​വെ​ന്നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ടി.​എം ക​ബീ​ർ പ​റ​ഞ്ഞു. തു​ട​ർ​ന്നു​ള്ള വ​ർ​ഷ​ങ്ങ​ളി​ലും ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ചീ​ഫ് കോ​ർ​ഡി​നേ​റ്റ​ർ ഷൈ​നി ക​ബീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ക്യാ​ന്പി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്. ബി​ർ​ള സ്കൂ​ളി​ലെ വി​ദ്യാ​ർ​ത്ഥി​ക​ൾ ക്യാ​ന്പി​ന്‍റെ ര​ജി​സ്ട്രേ​ഷ​നും മാ​നേ​ജ്മെ​ന്‍റി​ലും സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തു. ര​ക്ത​ദാ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ച ഖ​ത്ത​ർ സ്റ്റാ​ർ ഗ്രൂ​പ്പി​ന് ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ്പ​റേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി.