സാബു മാവേലിക്കരക്കു പ്രണാമം
Saturday, February 24, 2018 8:53 PM IST
കുവൈത്ത്: മാവേലിക്കര അസോസിയേഷൻ മുൻ ട്രഷററും ജനറൽ സെക്രട്ടറിയുമായിരുന്ന സാബു മാവേലിക്കരക്കു മാവേലിക്കര അസോസിയേഷന്‍റെ പ്രണാമം.

ഫെബ്രുവരി 23ന് അബാസിയ ഓർമ പ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്‍റ് ഫ്രാൻസിസ് ചെറുകോൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അനിൽ കുമാർ സ്വാഗതം ആശംസിച്ചു. ഉപദേശക സമതി അംഗം എ.ഐ കുര്യൻ ഭദ്രദീപം തെളിച്ചു. ഉപദേശക സമതി അംഗം നൈനാൻ ജോണ്‍, വനിതാ ചെയർ പേഴ്സണ്‍ ധന്യാ ലക്ഷ്മി , വൈസ് പ്രസിഡന്‍റ് മനോജ് പരിമണം, സാബു മാവേലിക്കരയുടെ കുടുംബാംഗമായ അനീഷ് ചെറുകര, ജനറൽ സെക്രട്ടറി റ്റിജി മാത്യൂ, രാജീവ് നാടുവിലേമുറി , ഫിലിപ്പ് സി.വി. തോമസ്, ബിഷപ്പ് മൂർ കോളജ് അലൂംനി പ്രസിഡന്‍റ് ജെറി ജോണ്‍, മധു വെട്ടിയാർ, പ്രകാശ് ചിറ്റേഴത്, ജോയിന്‍റ് സെക്രട്ടറി ജോമോൻ തുടങ്ങിയവർ സംസാരിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ