"റൂബി 2018’ 25 ന്
Saturday, February 24, 2018 4:58 PM IST
കുവൈത്ത് സിറ്റി: കുവൈത്ത് കെ എംസിസി നാഷണൽ കമ്മിറ്റി നാല്പതാം വാർഷികാഘോഷത്തിന്‍റെ ഭാഗമായി പ്രഖ്യാപിച്ച കാരുണ്യ പദ്ധതികളിൽ ഏറ്റവും പ്രധാനപ്പെട്ട സമൂഹ വിവാഹം ന്ധറൂബി 2018’” ഫെബ്രുവരി 25 നു രാവിലെ 10 മുതൽ കോഴിക്കോട് ജെഡിടി ഓഡിറ്റോറിയത്തിൽ നടക്കും.

പാണക്കാട് സയിദ് മുനവറലി ശിഹാബ് തങ്ങൾ സമൂഹ വിവാഹത്തിനു മുഖ്യകാർമികത്വം വഹിക്കും. സാന്പത്തിക പരാധീനതമൂലം വിവാഹം വൈകിപ്പോകുന്ന നിർധനരും നിരാലംബരുമായ 40 കുടുംബങ്ങളുടെ മംഗല്യമെന്ന സ്വപ്നമാണ് കുവൈത്ത് കെ എംസിസി നടത്തുന്ന ഈ സമൂഹ വിവാഹത്തോടെ പൂർത്തിയാകുന്നത്. ഏകദേശം 50 ലക്ഷം ഇന്ത്യൻ രൂപയുടെ കാരുണ്യ പദ്ധതിയാണു റൂബി 2018.

മുസ് ലിം ലീഗിന്‍റെയും പോഷക ഘടകങ്ങളുടേയും ദേശീയസംസ്ഥാന ഭാരവാഹികളും നേതാക്ക·ാരും ജനപ്രതിനിധികളും പരിപാടിയിൽ പങ്കെടുക്കും. പി.കെ.കുഞ്ഞാലിക്കുട്ടി എംപി ഇ.ടി. മുഹമ്മദ് ബഷീർ എംപി, കെ.പി.എ. മജീദ്, എം.കെ.രാഘവൻ എംപി, ഡോ. എം.കെ.മുനീർ എംഎൽഎ, എ.പി. ഉണ്ണിക്കൃഷ്ണൻ (മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്), പി.എം.എ. സലാം, പി.കെ ഫിറോസ് (യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി), അഡ്വ. കെ.പി.മറിയുമ്മ (സംസ്ഥാന പ്രസിഡന്‍റ് വനിത ലീഗ്), ചെർക്കളം അബ്ദുള്ള, അഡ്വ. ഫൈസൽ ബാബു (യൂത്ത് ലീഗ് അഖിലേന്ത്യാ വൈസ് പ്രസിഡന്‍റ്), ഖമറുന്നീസ അൻവർ, അഡ്വ. ഫാത്തിമ തഹ് ലിയ (എംഎസ്എഫ് അഖിലേന്ത്യാ വൈസ് പ്രസിഡന്‍റ്), മിസ്ഹബ് കീഴരിയൂർ (എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ്), വി.ടി.ബൽറാം എംഎൽഎ, മുസ് ലിം ലീഗിന്‍റെയും പോഷക ഘടകങ്ങളുടേയും മറ്റു ദേശീയസംസ്ഥാന ഭാരവാഹികൾ, യുഡിഎഫ് നേതാക്കൾ, അറബ് പ്രമുഖർ, വിവിധ ജിസിസി കെ എംസിസി നേതാക്കൾ, മത സാംസ്കാരിക സാമൂഹ്യ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങിൽ പങ്കെടുക്കും. പരിപാടിയുടെ നടത്തിപ്പിനായി മുസ് ലിം ലീഗിന്േ‍റയും നാട്ടിലുള്ള കുവൈത്ത് കെ എംസിസി നേതാക്ക·ാരെ ഉൾപ്പെടുത്തി സംഘാടക സമിതിയും വിവിധ സബ് കമ്മറ്റികളും രൂപീകരിച്ചിട്ടുണ്ട്.

റിപ്പോർട്ട്: സലിം കോട്ടയിൽ