ദമാമിൽ ടോസ്റ്റ് മാസ്റ്റേസ് വാർഷിക മത്സരങ്ങൾ സംഘടിപ്പിച്ചു
Wednesday, February 21, 2018 12:57 AM IST
ദമാം : ടോസ്റ്റ് മാസ്റ്റേഴ്സ് ഏരിയ 31 ന്‍റെ വാർഷിക മത്സരങ്ങൾ ദമാമിൽ സംഘടിപ്പിച്ചു .അഞ്ച് ക്ലബുകളിൽ നിന്നുമായി 20ലധികം വിവിധയിനം മത്സരങ്ങളിൽ പങ്കെടുത്തു .

തൽക്ഷണ പ്രസംഗമത്സരത്തിൽ ജഫ്രിയും അന്താരാഷ്ട്ര പ്രസംഗമത്സരത്തിൽ ജുവറിയാഖാനും നർമ്മ പ്രസംഗമത്സരത്തിൽ ബഷീർ റഹ്മത്തുള്ളയും മൂല്യനിർണയ പ്രസംഗമത്സരത്തിൽ ഉമ ഹണിയും ഒന്നാം സ്ഥാനങ്ങൾ കരസ്ഥമാക്കി. ഏബ്രഹാം തോമസ് മുഖ്യ വിധി കർത്താവായിരുന്നു .

തുടർന്നുനടന്ന സമ്മേളനത്തിൽ ശ്രീനിവാസൻ രാമാനുജൻ അധ്യക്ഷത വഹിച്ചു. ജേക്കബ് കുറിയാക്കോസ് മുഖ്യ പ്രഭാഷണം നടത്തി0.ഏരിയ ഡയറക്ടർ ബിനു പി. ബേബി സ്വാഗതവും ,ഡിവിഷൻ ഡയറക്ടർ സുരേഷ് കുമാർ നന്ദിയും പറഞ്ഞു .

ഐറിൻ ബിനു, ഐവിൻ ബിനു, സുദർശന ഭരതൻ വെങ്കിട്ട് എന്നിവരുടെ കലാ പരിപാടികളും ചടങ്ങിന് മാറ്റുകൂട്ടി.

132 രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന ടോസ്റ്റ് മാസ്റ്റേഴ്സിനു സൗദി അറേബ്യയിൽ 250 ക്ലബുകളും 6000 അംഗങ്ങളും ഉണ്ട് .

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം